
കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 9
ഭൂരഹിതരില്ലാത്ത കേരളം : ഭൂമിയില്ലാത്ത ദുര്‍ബലരായവര്‍ക്ക് ഭൂമി പ്രദാനം ചെയ്യുന്നതിനായി 2013ല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി. മന്ദഹാസം : വയോജനങ്ങള്‍ക്ക് കൃത്രിമ ദന്തം നല്‍കുന്നതിനുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി മധുമുക്തി : കുടുംബങ്ങളില്‍ ലഹരി ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന അസ്വാരസ്യങ്ങളും തകര്‍ച്ചകളും ഇല്ലായ്മ ചെയ്യുകയാണ് മധുമുക്തി എന്ന പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. മഴപ്പൊലിമ : മഴവെള്ളം സംഭരിച്ചുവെച്ച് ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതി. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തുടങ്ങിയ പദ്ധതി പ്രകാരം…