കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണം part 9

1. മന്നത്ത് പത്മനാഭന്‍ ഏത് വര്‍ഷമാണ് പ്രസിദ്ധമായ മുതുകുളംപ്രസംഗം നടത്തിയത്?
1947
2. സമത്വസമാജം എന്ന സംഘടനയുടെ സ്ഥാപകന്‍?
വൈകുണ്ഠസ്വാമി
3. കേരള സോക്രട്ടീസ് എന്നറിയപ്പെടുന്നത്?
കേസരി ബാലകൃഷ്ണപിള്ള
4. ഏത് ദിവാന്റെ ഭരണകാലത്താണ് കൊച്ചിയില്‍ വൈദ്യുതി സമരം നടന്നത്?
ആര്‍.കെ. ഷണ്മുഖം ചെട്ടി
5. കോഴിക്കോട് മഹാബോധി ബുദ്ധമിഷന്‍ ആരംഭിച്ചത്?
മിതവാദി സി. കൃഷ്ണന്‍
6. ജാതിതിരിച്ചറിയാനായി അധഃകൃതര്‍ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാന്‍ 1915-ല്‍ ആഹ്വാനംചെയ്ത സാമൂഹിക വിപ്പവകാരി?
അയ്യങ്കാളി
7. കുട്ടനാട്ടിലെ കൈനകരിയില്‍ ജനിച്ച നവോത്ഥാനനായകന്‍?
ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍
8. ഇന്ത്യന്‍ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരിയെന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്”
സരോജിനി നായിഡു
9. ഗോപാലകൃഷ്ണ ഗോഖലെയുടെ സെര്‍വന്‍റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയില്‍ ആരംഭിച്ച സമുദായസംഘടന?
നായര്‍ സര്‍വീസ് സൊസൈറ്റി
10. പില്‍ക്കാലത്ത് ‘അനാഗരികരാമന്‍” എന്നറിയപ്പെട്ടത്?
മഞ്ചേരി രാമയ്യര്‍