കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണം part 5

സാമൂഹ്യ പരിഷ്‌കരണം

1. കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രി?

അമ്പാട്ട്‌ ശിവരാമമേനോന്‍

2. ആലത്തൂര്‍ സിദ്ധാശ്രമം സ്ഥാപിച്ചത്‌?

ബ്രഹ്മാനന്ദ ശിവയോഗി

3. ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ചത്‌?
1931 നവംബര്‍ 1

4. പാലിയം സത്യാഗ്രഹത്തില്‍ രക്ത സാക്ഷിയായ സ്വാതന്ത്ര്യസമരസേനാനി?

എ.ജി. വേലായുധന്‍

5. “ശിവരാജയോഗി ‘ എന്നറിയപ്പെട്ടത്‌?

തൈക്കാട്‌ അയ്യാഗുരു

6. 1919 മുതല്‍ 1924 വരെ പ്രസിദ്ധീകരിച്ചിരുന്ന “സാധുജന ദൂതന്‍” എന്ന മാസിക ആരംഭിച്ചത്‌?

പാമ്പാടി ജോണ്‍ ജോസഫ്‌

7. മഹാത്മാഗാന്ധിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി?

ബാരിസ്റ്റര്‍ ജി.പി. പിള്ള

8. കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തുമ്പോൾ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മഹാരാജാവ്‌?

ശ്രീമൂലം തിരുനാൾ

9. സ്വാമി വിവേകാനന്ദന്‍, അയ്യങ്കാളി, ഡോ. പല്‍പ്പു എന്നിവര്‍ ജനിച്ചത്‌ ഏത്‌ വര്‍ഷമാണ്‌?

1863

10. ഏത്‌ വര്‍ഷമാണ്‌ പൊയ്കയില്‍, ശ്രീ കുമാരഗുരുദേവന്‍ പ്രത്യക്ഷരക്ഷാദൈവസഭ (PRDS) സ്ഥാപിച്ചത്‌?

1909