അളവുകൾ ചോദ്യോത്തരങ്ങൾ

🆀 മൂന്നു രീതിയിലുള്ള അളവു സമ്പ്രദായങ്ങളാണ് നിലവിൽ അവ ഏതൊക്കെ?
🅰 CGS, MIKS, FPS

🆀 അടിസ്ഥാന അളവുകൾക്ക് ഉദാഹരണങ്ങൾ ഏതൊക്കെ?
🅰 നീളം (length)
🅰 സമയം (time)
🅰 ഭാരം (Mass)

🆀 നീളം സമയം, ഭാരം എന്നിവയുടെ വിവിധ അളവു സമ്പ്രദായങ്ങളിലെ യൂണിറ്റുകൾ?

അളവ് CGSലെ യൂണിറ്റ് MKS ലെ യൂണിറ്റ് FPS ലെ യൂണിറ്റ്

🅰 നീളം -സെന്റീമീറ്റർ -മീറ്റർ -ഫൂട്ട്
🅰 ഭാരം -ഗ്രാം -കിലോഗ്രാം -പൗണ്ട്
🅰 സമയം -സെക്കന്റ് -സെക്കന്റ് -സെക്കന്റ്

🆀 MKS സമ്പ്രദായത്തിന്റെ പരിഷ്കരിച്ച രൂപം?
🅰 SI സമ്പ്രദായം (SI -System International)

🆀 ഇന്ന് ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള അളവു സമ്പ്രദായം ഏതാണ്?
🅰 SI സമ്പ്രദായം

🆀 SI യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകൾ ഏത്രയെണ്ണമാണ്?
🅰 7

🆀 SI യൂണിറ്റ് സമ്പ്രദായം ലോക വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയ വർഷം?
🅰 1960

🆀 സദിശ അളവുകൾ ( Vector quantity) എന്നാൽ എന്ത്
🅰 ദിശ ചേർത്തുപറയുന്ന അളവുകളാണ് സദിശ അളവുകൾ

🆀 സദിശ അളവിന് ഉദാഹരണങ്ങൾ
🅰 പ്രവേഗം
🅰 സ്ഥാനാന്തരം
🅰 ത്വരണം,ബലം

🆀 അദിശ അളവുകൾ (Scalar quantity) എന്നാൽ എന്ത്
🅰 സദിശ അളവുകളിൽ നിന്നും വ്യതസ്തമായി ഇത്തരം അളവുകൾക്ക് ദിശയുണ്ടാകില്ല

🆀 അദിശ അളവുകൾക്ക് ഉദാഹരണം
🅰 സമയം
🅰 പിണ്ഡം
🅰 ദൂരം
🅰 പ്രവൃത്തി
🅰 വ്യാപ്തം
🅰 സാന്ദ്രത
🅰 വിസ്തീർണ്ണം
🅰 വേഗത

🆀 നീളം (Length )ത്തിൻ്റെ SI യൂണിറ്റ്
🅰 മീറ്റർ (M)

🆀 പിണ്ഡം (Mass) ത്തിൻ്റെ SI യൂണിറ്റ്
🅰 കിലോഗ്രാം (KG)

🆀 വൈദ്യുത പ്രവാഹം(Current) ത്തിൻ്റെ SI യൂണിറ്റ്
🅰 ആമ്പിയർ (A)

🆀 പ്രകാശ തീവ്രത (Luminous Intensity) ത്തിൻ്റെ SI യൂണിറ്റ്
🅰 കാൻ്റല(cd)

🆀 സമയം (Time)ത്തിൻ്റെ SI യൂണിറ്റ്
🅰 സെക്കന്റ് (S)

🆀 ഊഷ്മാവ് (Temperature)ത്തിൻ്റെ SI യൂണിറ്റ്
🅰 കെൽവിൻ (K)

🆀 പദാർത്ഥത്തിന്റെ അളവ് (Amount of substance) ത്തിൻ്റെ SI യൂണിറ്റ്
🅰 മോൾ (mol)

അളവുകൾ ചോദ്യോത്തരങ്ങൾ

🆀 1 ഫാത്തം എത്ര അടിാണ്
🅰 6 അടി

🆀 1 മീറ്റർ എത്ര സെന്റിമീറ്റർ
🅰 100 സെന്റിമീറ്റർ

🆀 1 മൈൽ എത്ര ഫർലോങ്
🅰 8 ഫർലോങ്

🆀 1 മൈൽ എത്ര കിലോമീറ്റർ
🅰 1.6 കിലോമീറ്റർ

🆀 1 കിലോമീറ്റർ എത്ര മീറ്റർ
🅰 1000 മീറ്റർ

🆀 1 ഹെക്ടർ എത്ര ഏക്കർ
🅰 2.47 ഏക്കർ

🆀 1 അടി എത്ര ഇഞ്ച്
🅰 12 ഇഞ്ച്