കേരളവും പദ്ധതികളും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 9

കേരളവും പദ്ധതികളും

1. സംസ്ഥാനത്ത് ഔഷധ മാലിന്യംമൂലം ആരോഗ്യ രംഗത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച പദ്ധതി?
കർസാപ് (KARSAP) (Kerala Antimicrobial Resistance Strategic Action Plan)

2. ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം നൽകുന്ന കേരള ഗവൺമെന്റ് പദ്ധതി?
ശ്രുതിതരംഗം

3. അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി ആരംഭിച്ച കേരള ഗവൺമെന്റ് പദ്ധതി?
സ്നേഹസ്പർശം

4. ഹീമിഫീലിയ, ഹീമോഗ്ലോബിനോപ്പതി രോഗികൾക്കായി കേരള സർക്കാർ ആരംഭിച്ച പദ്ധതി?
ആശാധാര പദ്ധതി

5. അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ കണ്ടെത്തുന്നതിനായി കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി?
കണക്ട് ടു വർക്ക് (Connect to work)

6. ബധിര മൂക കുട്ടികൾക്കായി 1997-ൽ തിരുവനന്തപുരത്ത് സ്ഥാപിച്ച സ്ഥാപനം?
നിഷ് (National Institute of Speech and Hearing)

7. വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയാൻ കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി?
തൂവാല വിപ്ലവം

8. കേൾവി വൈകല്യമുള്ള കുട്ടികളിൽ സൗജന്യ കോക്ലിയാർ ശസ്ത്രക്രിയക്ക് സഹായം നൽകുന്ന പദ്ധതി?
ശ്രുതി തരംഗം

9. ജന്മനാ ഹൃദ്രോഗങ്ങളുള്ള കുട്ടികൾക്ക് ചികിത്സാ സഹായം നൽകുന്ന സർക്കാർ പദ്ധതി?
ഹൃദ്യം

10. ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പുനരധിവാസ പദ്ധതി?
കൈവല്യ