കേരളവും പദ്ധതികളും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 4

1. സ്വന്തമായി വാസസ്ഥലമില്ലാത്തതും സംരക്ഷിക്കുവാൻ മറ്റാരും ഇല്ലാത്തതുമായ ജയിൽ മോചിതരായ തടവുകാരെ താമസിപ്പിക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
തണലിടം
2. ശബരിമലയും പരിസരവും മാലിന്യ നിർമാർജനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി?
പുണ്യം പൂങ്കാവനം
3. ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള സൗജന്യ ചികിത്സ പദ്ധതി?
താലോലം
4. താലോലം പദ്ധതി നിലവിൽ വന്നത് എന്നാണ്?
2010 ജനുവരി 1
5. സുഗതകുമാരിയുടെ സ്മരണയ്ക്കായി സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതി?
നാട്ടുമാന്തോപ്പുകൾ
6. പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര ഗവൺമെന്റ് തിരഞ്ഞെടുത്തത്?
അക്ഷയ കേരളം
7. കൃഷി വകുപ്പും സംസ്ഥാന ശിശുക്ഷേമസമിതി വകുപ്പും ചേർന്ന് നടപ്പാക്കുന്ന കാർഷിക പദ്ധതി?
കൃഷിപാഠം
8. ട്രാൻസ്ജെൻഡേഴ്സ് തുടർ വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന പദ്ധതി?
സമന്വയ
9. ഗവൺമെന്റിന്റെ എല്ലാ ആരോഗ്യ ചികിത്സാ പദ്ധതികളും ഒരുമിപ്പിച്ചു കൊണ്ടുള്ള
പദ്ധതി?
കാരുണ്യ ആരോഗ്യ സുരക്ഷ (കാസ്)
10. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ടെലി കൗൺസിലിംഗ് പദ്ധതി?
ഒപ്പം