കേരളവും പദ്ധതികളും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 10

1. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ചികിത്സാ സഹായ പദ്ധതി?
സമാശ്വാസം
2. കേരളഗവൺമെന്റിന്റെ സൗജന്യ ക്യാൻസർ ചികിത്സ പദ്ധതി?
സുകൃതം
3. സുകൃതം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?
മമ്മൂട്ടി
4. 65 വയസ്സിനുമുകളിൽ പ്രായമുള്ളവർക്കായുള്ള ആരോഗ്യ സാമൂഹ്യ പരിരക്ഷ?
വയോമിത്രം
5. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കേരള ഗവൺമെന്റ് ആരംഭിച്ച പദ്ധതി?
ശുഭയാത്ര
6. പൂർണ്ണ ശയ്യാവലംബരായവരെ പരിചരിക്കുന്നവർക്ക് പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതി?
ആശ്വാസകിരണം
7. സ്വന്തമായി വാസസ്ഥലമില്ലാത്തതും സംരക്ഷിക്കുവാൻ മറ്റാരും ഇല്ലാത്തതുമായ ജയിൽ മോചിതരായ തടവുകാരെ താമസിപ്പിക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
തണലിടം
8. ശബരിമലയും പരിസരവും മാലിന്യ നിർമാർജനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി?
പുണ്യം പൂങ്കാവനം
9. ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള സൗജന്യ ചികിത്സ പദ്ധതി?
താലോലം
10. സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
മെഡിസെപ്പ്