പെരിയാർ പി എസ് സി ചോദ്യോത്തരങ്ങൾ
🆀 കേരളത്തിലെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ്?
🅰 പെരിയാർ
🆀 പെരിയാറിൻ്റെ നീളം എത്ര?
🅰 244 കിലോമീറ്റർ
🆀 പെരിയാർ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്?
🅰 ശിവഗിരി മല
🆀 ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന കേരളത്തിലെ നദി?
🅰 പെരിയാർ
🆀 അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന് പരാമർശിച്ചിട്ടുള്ള നദി ഏതാണ്?
🅰 പെരിയാർ
🆀 ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി?
🅰 പെരിയാർ
🆀 പെരിയാർ അറിയപ്പെടുന്ന മറ്റു പേരുകൾ?
🅰 ആലുവ പുഴ
🅰 കാലടി പുഴ
🆀 പ്രധാനമായും പെരിയാർ ഒഴുകുന്ന ജില്ലകൾ?
🅰 എറണാകുളം
🅰 ഇടുക്കി
🆀 പെരിയാറിൻ്റെ പ്രധാന പോഷക നദികൾ?
🅰 മുല്ലയാർ
🅰 മുതിരപ്പുഴ
🅰 കട്ടപ്പനയാർ
🅰 ചെറുതോണിയാർ
🅰 പെരിഞ്ചാംകുട്ടി പുഴ
🅰 പെരുതുറയാർ
🆀 ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള കേരളത്തിലെ നദി?
🅰 പെരിയാർ
🆀 പെരിയാർ എവിടെയാണ് പതിക്കുന്നത്?
🅰 വേമ്പനാട്ട് കായൽ
🆀 പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ ഏതൊക്കെയാണ്?
🅰 പള്ളിവാസൽ
🅰 ചെങ്കുളം
🅰 നേര്യമംഗലം
🅰 പന്നിയാർ
🅰 ലോവർ പെരിയാർ
🆀 പെരിയാറിൻ്റെ തീരത്തുള്ള പ്രധാന രണ്ട് വന്യജീവിസങ്കേതങ്ങൾ ഏതൊക്കെയാണ്?
🅰 തേക്കടി വന്യജീവി സങ്കേതം
🅰 തട്ടേക്കാട് പക്ഷി സങ്കേതം
🆀 ശങ്കരാചാര്യർ പൂർണ എന്ന് പരാമർശിച്ച നദി?
🅰 പെരിയാർ
🆀 99ലെ വെള്ളപ്പൊക്കം നടന്നവർഷം?
🅰 1924
🆀 1341ന് പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നശിച്ചുപോയ ഒരു തുറമുഖമാണ് ……..?
🅰 കൊടുങ്ങല്ലൂർ