പാലിയം സത്യാഗ്രഹം PSC ചോദ്യോത്തരങ്ങൾ

psc questions

∎ പാലിയം സത്യാഗ്രഹം നടന്ന വർഷം
1947- 48

∎ സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹം
പാലിയം സത്യാഗ്രഹം

∎ പാലിയം സത്യാഗ്രഹത്തിനുള്ള കാരണം
1940 കാലഘട്ടത്തിൽ പാലിയം ക്ഷേത്രത്തിനു മുന്നിലുള്ള ചേന്ന മംഗലം റോഡ് വഴിയുള്ള സഞ്ചാരം താഴ്ന്ന ജാതിക്കാർക്കും അഹിന്ദുക്കൾക്കും നിഷേധിച്ചിരുന്നു ഇതിനെതിരെ നടന്ന സത്യാഗ്രഹമാണ് പാലിയ സത്യാഗ്രഹം

∎ പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്
1947 ഡിസംബർ നാലിന് സി കേശവൻ

∎ പാലിയം സത്യാഗ്രഹം നടന്ന പ്രദേശം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
എറണാകുളം

∎ പാലിയം സത്യാഗ്രഹത്തിൽ രക്തസാക്ഷിയായത്
എ ജി വേലായുധൻ

∎ പാലിയം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ കൊടുങ്ങല്ലൂർ കോവിലകത്തെ വനിതകൾ ആരൊക്കെയാണ്
കുഞ്ഞൂട്ടി, രമ, ഇന്ദിര, കൊച്ചിക്കാവ്

∎ ഇവരുടെ നേതൃത്വത്തിലാണ് ശ്രീദേവി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്

∎ പാലിയം സത്യാഗ്രഹത്തോടനുബന്ധിച്ച് സൗഹൃദ ജാഥ നയിച്ചത് ആരാണ്?
കെ കെ കൗസല്യ

∎ പാലിയം സത്യാഗ്രഹത്തെ തുടർന്ന് സ്ത്രീകളും സത്യാഗ്രഹം തുടങ്ങിയ തലക്കെട്ട് നൽകി ലേഖനം പ്രസിദ്ധീകരിച്ച പത്രം ഏതാണ്
മലയാള മനോരമ