
കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 12
സേവാഗ്രാം : ഗ്രാമീണര്‍ക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ കൂടുതല്‍ അടുത്തു ലഭ്യമാക്കുന്നതിനുള്ള ജനസേവന കേന്ദ്രമാണ് സേവാഗ്രാം. ഹരിത കേരളം മിഷന്‍ : ശുചിത്വ-മാലിന്യ സംസ്കരണം. മണ്ണ്- ജലസംരക്ഷണം, ജൈവകൃഷിക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കൃഷി വികസനം എന്നീ മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി. ഹരിതശ്രീ : ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വനവല്‍ക്കരണ പദ്ധതി. റസ്ക്യു ഹോം: അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സമൂഹത്തില്‍ ഒറ്റപ്പെടുകയും ചെയ്യുന്ന സ്‌ത്രീകള്‍ക്കു സംരക്ഷണം നല്‍കി പുനരധിവസിപ്പിക്കുന്ന…