Non Aligned Movement
1. സ്ഥാപിതമായത്?
Ans: 1961
2. അംഗസംഖ്യ?
Ans: 120
3. ശീതസമരത്തിന്റെ ഭാഗമായ അമേരിക്കൻ ചേരിയിലും, USSR ചേരിയിലും പെടാതെ സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ച രാഷ്ട്രങ്ങളുടെ സംഘടന?
Ans : ചേരിചേരാ പ്രസ്ഥാനം (Non Aligned Movement)
4. ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്?
Ans : പഞ്ചശീല തത്വങ്ങൾ
5. ചേരിചേരാ പ്രസ്ഥാനം (NAM)എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത്?
Ans : വി.കെ. കൃഷ്ണമേനോൻ
6. ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയ പ്രമുഖ ലോക നേതാക്കൾ?
Ans : ജവഹർലാൽ നെഹ്റു (ഇന്ത്യൻ പ്രധാനമന്ത്രി),ഗമാൽ അബ്ദുൾ നാസർ (ഈജിപ്റ്റ് പ്രസിഡന്റ്),മാർഷൽ
ടിറ്റോ (യൂഗോസ്ലാവിയൻ പ്രസിഡന്റ്)
7. ചേരി ചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാൻ തീരുമാനിച്ച സമ്മേളനം?
Ans : ബന്ദൂങ് സമ്മേളനം (1955)
8. ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നതെവിടെ?
Ans : യൂഗോസ്ലാവിയയുടെ തലസ്ഥാനമായിരുന്ന ബൽഗ്രേഡിൽ വച്ച് (1961)
9. 1987 ൽ രൂപംകൊണ്ട NAM ന്റെ അനുബന്ധ കമ്മിറ്റി?
Ans: AFRICA Fund (The Action for Resisting Invasion, Colonialisation and Apartheid)
10. ആഫ്രിക്ക ഫണ്ട് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ?
Ans: രാജീവ് ഗാന്ധി
11. NAM ൽ ഏറ്റവുമൊടുവിൽ അംഗമായ രാഷ്ട്രങ്ങൾ?
Ans : അസർബൈജാൻ ,ഫിജി (2011)
11. 17-ാം ചേരിചേരാ സമ്മേളനത്തിന്റെ വേദി (2016)?
Ans: വെനസ്വേല