മലബാർ ജില്ലാ കോൺഗ്രസ് PSC ചോദ്യോത്തരങ്ങൾ

psc questions

∎ മലബാർ ജില്ലാ കോൺഗ്രസിൻ്റെ ആദ്യത്തെ സമ്മേളനം നടന്നത്
1916 – പാലക്കാട്
അധ്യക്ഷൻ ആനിബസൻ്റ്

∎ രണ്ടാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനത്തിൻ്റെ അധ്യക്ഷൻ
സിപി രാമസ്വാമി അയ്യർ (കോഴിക്കോട് വച്ച് 1917ൽ നടന്നു )

∎ മൂന്നാം മലബാർ ജില്ല കോൺഗ്രസ് 1918 തലശ്ശേരിയിൽ നടന്നപ്പോൾ അദ്ധ്യക്ഷൻ
ആസാദ് അലീഖാൻ

∎ 1919ലെ നാലാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം നടന്നത് …………..
വടകരയിലാണ് ( അന്നത്തെ അധ്യക്ഷൻ കെ പി രാമൻ മേനോൻ)

∎ 1920ലെ അഞ്ചാം മലബാർ ജില്ലാ സമ്മേളനം നടന്നത് മഞ്ചേരിയിലാണ്. അദ്ധ്യക്ഷൻ ……………
കസ്തൂരിരംഗൻ

∎ കുടിയാൻ പ്രശ്നം, ഖിലാഫത്ത്, ഭരണപരിഷ്കരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത രാഷ്ട്രീയ സമ്മേളനമാണ് അഞ്ചാം മലബാർ ജില്ലാ സമ്മേളനം

∎ അഞ്ചാം മലബാർ ജില്ലാ സമ്മേളനത്തിൽ ആനിബസൻ്റും അനുയായികളും ഇറങ്ങിപ്പോയി

∎ കേരളത്തിൻറെ സൂരറ്റ് എന്നറിയപ്പെടുന്നത് ………….
അഞ്ചാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനമാണ്

∎ കേരള പ്രൊവിൻഷ്യസ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) നിലവിൽ വന്നത് 1920ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ്

∎ കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി
കെ മാധവൻ നായർ

∎ കെപിസിസിയുടെ ആദ്യ സമ്മേളനം നടന്നത്
ഒറ്റപ്പാലത്താണ് 1921 ഏപ്രിൽ 23ന് ടി പ്രകാശം അധ്യക്ഷത വഹിച്ചു

∎ ജവഹർലാൽ നെഹ്റു അധ്യക്ഷത വഹിച്ച സമ്മേളനം
1928 ലെ പയ്യന്നൂർ സമ്മേളനം