മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും Part 9

മഹാത്മാഗാന്ധി

1. ഗാന്ധി വധക്കേസില്‍ വിധിപ്രസ്താവിച്ച ന്യായാധിപന്‍ ആത്മാചരണ്‍ അഗര്‍വാളാണ്‌ (1949 നവംബര്‍ 8).

2. ഗാന്ധി വധക്കേസില്‍ നാഥുറാം വിനായക്‌ ഗോഡ്സെയ്ക്കൊപ്പം തൂക്കിലേറ്റപ്പെട്ടത്‌ നാരായണ്‍ ദത്താത്രേയ ആപ്തെയാണ്‌.

3. മഹാത്മജിയുടെ ഘാതകനായ ഗോഡ്‌സെ, ഹിന്ദുരാഷ്‌ട്ര എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു. അഗ്രാണി എന്ന പേരിലാണ്‌ ഹിന്ദു മഹാസഭയ്ക്കുവേണ്ടി ഗോഡ്സെ ഈ പ്രസിദ്ധീകരണം ആരംഭിച്ചത്‌.

4. ഹിന്ദുമഹാസഭയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഗോഡ്‌സെ.

5. ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ടവരെ ശിക്ഷിച്ചത്‌ അംബാല ജയിലില്‍വച്ചാണ്‌ (1949 നവംബര്‍ 15).

6. വൈ ഐ കില്‍ഡ്‌ ഗാന്ധി എന്ന പുസ്തകത്തിന്റെ ഉള്ളടക്കം വിചാരണ വേളയിലെ ഗോഡ്സെയുടെ വെളിള്ളടക്കം വിചാരണ വേളയിലെ ഗോഡ്സെയുടെ വെളിപ്പെടുത്തലുകളാണ്‌.

7. തുക്കിലേറ്റിയപ്പോള്‍ ഗോഡ്സെയുടെ സ്വന്തം സ്ഥലമായ പുനെയില്‍ അക്രമ സംഭവങ്ങളുണ്ടായി. ഇന്ത്യയുടെ മറ്റു പില ഭാഗങ്ങളിലും ആക്രമ സംഭവങ്ങളുണ്ടായി

8. ഗോഡ്‌സെയും ആപ്തെയും ഉള്‍പ്പെടെ ഗാന്ധി വധക്കേസില്‍ എട്ടുപേരാണ്‌ ശിക്ഷിക്കപ്പെട്ടത്‌. ഗോഡ്സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെ ഉള്‍പ്പെടെ 6 പേര്‍ക്ക്‌ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു.

9. ഗാന്ധി വധവുമായി ബന്ധപ്പെട്ട അറസ്റ്റിലായെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ആരോപണ വിമുക്തനായ നേതാവാണ്‌ വി.ഡി.സവാര്‍ക്കര്‍.

10. ശിക്ഷ കഴിഞ്ഞ്‌ ഗോപാല്‍ ഗോഡ്സെയും കുട്ടരും മോചിതരായത്‌ 1964-ല്‍ ആണ്‌. ഇവരുടെ മോചനത്തോടനുബന്ധിച്ച്‌ പുനെയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അധ്യക്ഷത വഹിച്ചത്‌ ബാലഗംഗാധര തിലകന്റെ ചെറുമകനും കേസരിയുടെ മുന്‍ പത്രാധിപരുമായിരുന്ന ഡോ. ജി.വി.കേട്കര്‍ ആണ്‌ (1964 നവംബര്‍ 12). കേട്കറുടെ ചില വെളിപ്പെടുത്തലുകള്‍ മഹാരാഷ്ട്ര അസംബ്ലിയിലും ഇന്ത്യന്‍ പാര്‍ലമെന്റിലും കോലാഹലങ്ങള്‍ക്കിടയാക്കി. ബോംബെ മുഖ്യമന്ത്രിയായിരുന്ന ബി.ജി.ഖേര്‍ ഗാന്ധിജി വധിക്കുപ്പെടുന്നതു സംബന്ധിച്ച മുന്നറിയിപ്പിനെ വേണ്ട ഗൌരവത്തോടെ കണ്ടില്ല എന്നുള്ള വെളിപ്പെടുത്തലാണ്‌ അവയില്‍ പ്രധാനം. കേട്കര്‍ അറസ്റ്റുചെയുപ്പെട്ടു. ഗാന്ധി വധത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ ഗവണ്‍മെന്റ്‌ നിര്‍ബന്ധിതമായി.