മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും Part 7

മഹാത്മാഗാന്ധി

1. വെള്ളിയാഴ്ചയാണ്‌ ഗാന്ധിജി വധിക്കപ്പെട്ടത്‌. അദ്ദേഹം ജനിച്ചത്‌ ശനിയാഴ്ചയായിരുന്നു.

2. സ്വതന്ത്ര ഇന്ത്യയില്‍ 168 ദിവസമാണ് ഗാന്ധിജി ജീവിച്ചിരുന്നത്

3. ഗാന്ധിജിയുടെ മരണത്തില്‍ അനുശോചിക്കാനാണ് ഐക്യരാഷ്ട്രസഭ അതിന്റെയ ചരിത്രത്തിലാദ്യമായി ഔദ്യോഗിക പതാക പകുതി താഴ്ത്തി കെട്ടിയത്.

4. ഈ പുരാതന രാഷ്ട്രത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ആ ദീപം നമ്മെ തെറ്റുകളില്‍ നിന്ന്‍ പിന്തിരിപ്പിക്കുകയും ശരിയായ പാത കാട്ടിത്തരികയും ചെയ്യുന്ന ശാശ്വത സത്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന്‍ ഗാന്ധിജിയുടെ നിര്യാണവേളയില്‍ പറഞ്ഞത് ജവാഹര്‍ലാല്‍ നെഹ്രുവാണ്.

5. മഹത്തായ ഒരു പ്രതിജ്ഞയുടെ അഗ്നി അദ്ദേഹത്തിന്റെ ഉള്ളിലുണ്ട് എന്ന് പറഞ്ഞത് നെഹ്രുവാണ്.

6. മഹാത്മാഗാന്ധി അന്തരിച്ച വാർത്തയറിഞ്ഞ്, കൂടുതൽ നല്ലതാവുന്നത് നല്ലതല്ല എന്ന അനുശോചന സന്ദേശമയച്ചത് ജോർജ്ജ് ബർണാഡ് ഷായാണ്

7. എന്നെ സംബന്ധിച്ചിടത്തോളം ഈശ്വരനും ഗാന്ധിജിയും രണ്ടായിരുന്നു, ഇപ്പോഴവർ ഒന്നായിരുന്നു. ഗാന്ധിജിയുടെ നിര്യാണവേളയിൽ ഇപ്രകാരം പറഞ്ഞത് മീരാബെൻ

8. ഗാന്ധിജിയുടെ ചരമവൃത്താന്തം അറിഞ്ഞപ്പോൾ രണ്ടാമത്തെ ക്രിസ്തുവും കുരിശിൽ തറയ്ക്കപ്പെട്ടു എന്ന് പറഞ്ഞ അമേരിക്കൻ എഴുത്തുകാരിയാണ് പേൾ എസ്. ബക്ക്

9. ന്യുഡൽഹിയിൽ യമുനാ തീരത്തുള്ള രാജ്ഘട്ടാണ് ഗാന്ധിജിയുടെ സമാധിസ്ഥലം

10. ഗാന്ധിജിയുടെ ശവമഞ്ചം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ (ഫ്യുണറൽ പ്രോസഷൻ) ദൈർഘ്യം എട്ടു കിലോമീറ്ററായിരുന്നു.