മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും Part 10

മഹാത്മാഗാന്ധി

1. ഗാന്ധിവധത്തിനുപിന്നിലെ ഗുഡ്ാലോചനയെക്കുറിച്ചന്വേഷിക്കാന്‍ ഗവണ്‍മെന്റ്‌ ആദ്യം നിയോഗിച്ചത്‌ സുപ്രീം കോടതി അഭിഭാഷകനായിരുന്ന ഗോപാല്‍ സ്വരുപ്‌ പഥകിനെയാണ്‌. അദ്ദേഹം കേന്ദ്ര മന്ത്രിയായിട്ടും തുടര്‍ന്ന്‌ മൈസൂര്‍ ഗവര്‍ണറായും നിയമിതനായതിനെത്തുടര്‍ന്നാണ്‌ കപൂര്‍ കമ്മിഷനെ നിയമിച്ചത്‌ (1966).

2. കപൂര്‍ കമ്മിഷന്‍ ഗവണ്‍മെന്റിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌ 1969-ലാണ്‌.

3. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജീവന്‍ലാല്‍ കപുറായിരുന്നു ഈ ഏകാംഗ കമ്മിഷനിലെ അംഗം.

4. കപൂര്‍ കമ്മിഷന്‍ വിസ്തരിച്ച ആദ്യ സാക്ഷി കേട്കര്‍ ആയിരുന്നു. അന്നത്തെ ബോംബെ മുഖ്യമന്ത്രി മൊറാര്‍ജി ദേശായി, ഗാന്ധി വധം അമ്പേഷിച്ചു ഡെപ്യൂട്ടി കമ്മിഷണര്‍ ജെ.ഡി.നഗര്‍വാല എന്നിവരില്‍നിന്നും കമ്മിഷന്‍ മൊഴിയെടുത്തു.

5. ഗാന്ധിജിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ ആരംഭിച്ച സംഘടനയാണ്‌ നാഷണല്‍ സര്‍വീസ്‌ സ്കീം (1969).

6. ഗാന്ധിജിയുടെ ചരമദിനം (ജനുവരി 30) ഇന്ത്യയില്‍ രക്തസാക്ഷിദിനമായി ആചരിക്കുന്നു.

7. ഗാന്ധിജി അന്തരിച്ച അതേ വര്‍ഷം തന്നെ അന്തരിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗിയാണ്‌ മുഹമ്മദലി ജിന്ന.

8. സ്വതന്ത്ര ഇന്ത്യയിലെ സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയനാണ്‌ മഹാത്മാഗാന്ധി.

9. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ഭാരതീയന്‍ മഹാത്മാഗാന്ധിയാണ്‌.

10. ഗാന്ധിജി ആകെ 2338 ദിവസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്‌.

11. ഗാന്ധിജി ഇന്ത്യയില്‍ 2089 ദിവസമാണ്‌ തടവനുഭവിച്ചിട്ടുള്ളത്‌.

12. ഏഴു തിന്മകളെ ഇല്ലാതാക്കാനാണ്‌ ഗാന്ധിജി നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നത്‌. അവ ഇപ്രകാരമാണ്‌ 1.തത്ത്വബോധമില്ലാത്ത രാഷ്ട്രീയം 2. ജോലി ചെയ്യാതെനേടുന്ന സ്വത്ത്‌ 3.ന്യായദീക്ഷയില്ലാത്ത കച്ചവടം 4. സ്വഭാവശുദ്ധി പ്രദാനം ചെയ്യാത്ത വിദ്യാഭ്യാസം 5. മനസ്സാക്ഷിയില്ലാത്ത സുഖലോലുപത 6. മാനുഷിക മുഖമില്ലാത്ത ശാസ്ത്രം 7. ത്യാഗചിന്തയില്ലാത്ത ആരാധന.

13. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനാ ഭാഗം നിര്‍ദ്ദേശക തത്ത്വങ്ങളാണ്‌.

14. മൈ ലിറ്റില്‍ ഡിക്ടേറ്റര്‍ എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ചത്‌ അദ്ദേഹം ഉപയോഗിച്ചിരുന്ന ഇംഗര്‍സോള്‍ വാച്ചാണ്‌.

15. 1963-ല്‍ റിലീസായ നൈന്‍ അവേഴ്സ്‌ ടു രാമ എന്ന ബ്രിട്ടിഷ്‌ പലച്ചിത്രത്തിന്റെ പ്രമേയം ഗാന്ധിജിയുടെ അവസാനത്തെ ഒന്‍പത്‌ മണിക്കൂറുകളാണ്‌. സ്റ്റാന്‍ലി വോള്‍പെര്‍ട്ടിന്റെ ഇതേ പേരിലുള്ള നോവലാണ്‌ സിനിമയ്ക്ക്‌ അവലംബം.

16. ഗാന്ധി എന്ന ഇംഗ്ലീഷ്‌ സിനിമയ്ക്ക്‌ 1982 ലെ എട്ട്‌ ഓസ്‌കര്‍ അവാര്‍ഡുകള്‍ ലഭിച്ചു. പതിനൊന്ന്‌ നോമിനേഷനുകളാണ്‌ ആകെ ഈ സിനിമയ്ക്ക്‌ ഉണ്ടായിരുന്നത്‌.

17. 55 – ആം ഓസ്‌കര്‍ അവാര്‍ഡാണ്‌ ഗാന്ധി സിനിമയ്ക്ക്‌ ലഭിച്ചത്‌.