Kerala PSC Selected Questions

psc

1. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗം.
A) സുപ്രീംകോടതി
B) ഹൈക്കോടതി
C) പാർലമെന്റ് ✅
D) കേന്ദ്രമന്ത്രിസഭ

2. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം.
A) 2015
B) 2005 ✅
C) 2010
D) 2018

3. സ്വതന്ത്ര ഇന്ത്യയിലെ ആദ്യവോട്ടർ.
A) ശ്യാം സരൺ നെഗി ✅
B) ശ്യാം സരൺ മുഖർജി
C) ബിബിൻ ചന്ദ്രപാൽ
D) രഘുവേന്ദ്രപാൽ

4. ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം.
A) ഇ-സാക്ഷരത
B) ഇ-മെയിൽ
C) പൊതുഭരണം
D) ഇ-ഗവേണൻസ് ✅

5.) ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനം.
A) ലോക്പാൽ ✅
B) ലോകായുക്ത
C) വിജിലൻസ് കമ്മീഷൻ
D) അഴിമതി വിരുദ്ധ സ്ക്വാഡ്

6. ഇന്ത്യൻ ഭരണഘടനയിലെ ഏതു വകുപ്പിനെയാണ് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് ഡോ. ബി. ആർ. അംബേദ്കർ വിശേഷിപ്പിച്ചത് ?
A) ആർട്ടിക്കിൾ 32 ✅
B) ആർട്ടിക്കിൾ 42
C) ആർട്ടിക്കിൾ 22
D) ആർട്ടിക്കിൾ 23

7) ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കല്പത്തിൽ അധിഷ്ഠിതമായതും മതസ്വാതന്ത്യം അനുവദിക്കുന്നതുമാണ്. ആരുടെ വാക്കുകൾ ?
A) ഡോ. ബി. ആർ. അംബേദ്കർ
B) ജവഹർലാൽ നെഹ്റു ✅
C) ലാൽബഹദൂർ ശാസ്ത്രി
D) മഹാത്മാഗാന്ധി

8. നിർദേശക തത്ത്വങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് ഉൾപെടുത്തിയി രിക്കുന്നത് ?
A) 1
B) 2
C) 3
D) 4 ✅

9. മൗലികാവകാശങ്ങൾ പുനസ്ഥാപിക്കാൻ വേണ്ടി കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവ്.
A) റിട്ട് ✅
B) ഇടക്കാലവിധി
C) കമാൻഡ്
D) കോടതി അലക്ഷ്യം

10. ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനസ്ഥാപിക്കു ന്നതിന് സുപ്രീംകോടതിയേയോ ഹൈക്കോടതിയേയോ നേരിട്ട് സമീപിക്കാനുള്ള അവകാശം.
A) സ്വാതന്ത്ര്യത്തിനുള്ള അവകാശം
B) ചൂഷണത്തിനെതിരായുള്ള അവകാശം
C) ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം ✅
D) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം



Leave a Reply

Your email address will not be published. Required fields are marked *