Kerala PSC Preliminary GK Questions

∎ പുന്നപ്ര വയലാർ സമരം നടന്ന വർഷം
1946
∎ പുന്നപ്ര വയലാർ സമരം എന്തിനു വേണ്ടിയായിരുന്നു
സ്വാതന്ത്ര്യ തിരുവിതാംകൂർ വാദത്തിനും അമേരിക്കൻ മോഡല് ഭരണത്തിനും എതിരെ തിരുവിതാംകൂറിൽ നടന്ന സമരമായിരുന്നു പുന്നപ്ര വയലാർ സമരം
∎ പുന്നപ്ര വയലാർ ഭരണകാലത്ത് തിരുവിതാംകൂർ രാജാവ്
ശ്രീ ചിത്തിര തിരുനാൾ
∎ പുന്നപ്ര – വയലാർ പ്രക്ഷോഭത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി
വി.എസ്.അച്യുതാനന്ദൻ
∎ പുന്നപ്ര വയലാർ സമരം നടന്ന ജില്ല
ആലപ്പുഴ
∎ പുന്നപ്ര വയലാർ സമരത്തിന് നേതൃത്വം നൽകിയത് ആരൊക്കെയാണ്
കെ. ശങ്കരൻ നാരായണൻ തമ്പി
പത്രോസ്
ടിവി തോമസ്
സുഗതൻ
കുമാരപ്പണിക്കർ
∎ അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ടതാണ്
∎ അമേരിക്കൻ മോഡൽ ഭരണ പരിഷ്കാരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ദിവാൻ ആരായിരുന്നു
സി പി രാമസ്വാമി അയ്യർ
∎ പുന്നപ്ര വയലാർ സമരം പ്രമേയമാക്കി കേശവദേവ് രചിച്ച നോവൽ ഏതാണ്
ഉലക്ക
∎ തുലാം പത്ത് സമരം എന്നറിയപ്പെടുന്നത്
പുന്നപ്ര വയലാർ സമരം
∎ പുന്നപ്ര വയലാർ സമരത്തിൻറെ സമരത്തെ അടിസ്ഥാനമാക്കി വികെ മോഹൻ കുമാറേഴുതിയ ഉഷ്ണരാശി കാരപ്പുറത്തിന്റെ ഇതിഹാസം 2018 വയലാർ അവാർഡ് നേടി.
∎ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത്
ആലപ്പുഴ
∎ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഏറ്റവും വലിയ സമരം
പുന്നപ്ര വയലാർ
ഈ ചോദ്യങ്ങളുടെ പി ഡി എഫ് വൈകാതെ തന്നെ അപ്ലോഡ് ചെയ്യുന്നതാണ്. ആവശ്യമുള്ളവർ താഴെ കമൻ്റ് ചെയ്യുക.
∎ കൊച്ചിരാജ്യ പ്രചാമണ്ഡലത്തിന്റെ സ്ഥാപകൻ ആരൊക്കെയാണ്
എസ് നീലകണ്ഠ അയ്യർ, വി ആർ കൃഷ്ണനെഴുത്തച്ഛൻ
∎ കൊച്ചി രാജ്യ പ്രജാമണ്ഡലം സ്ഥാപിതമായ വർഷം
1941 ജനുവരി 26
∎ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ നേതാക്കൾ ആരൊക്കെയായിരുന്നു
പനമ്പള്ളി ഗോവിന്ദമേനോൻ
ഇക്കണ്ട വാര്യർ
കെ അയ്യപ്പൻ
∎ കൊച്ചി പ്രജാമണ്ഡലത്തിന്റെ ആദ്യ വാർഷിക സമ്മേളനത്തിന് വേദിയായത് എവിടെ
ഇരിങ്ങാലക്കുട
∎ കൊച്ചി രാജ്യ പ്രജാമണ്ഡലത്തെ നിരോധിക്കാൻ ഉത്തരവിറക്കിയ കൊച്ചി ദിവാൻ ആരായിരുന്നു
എ.എഫ്. ഡബ്ലിയു ഡിക്സൺ
∎ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ അവസാന വാർഷിക സമ്മേളനം എവിടെയായിരുന്നു നടന്നത്
തൃശൂർ
∎ കേരളത്തിൽ കിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട കീഴരിയൂർ ബോംബ് ആക്രമണം നടന്ന വർഷം
1942 നവംബർ 17
∎ കീഴരിയൂർ ബോംബ് ആക്രമണം ഏത് ജില്ലയിലാണ് നടന്നത്
കോഴിക്കോട്
∎ ഇതുമായി ബന്ധപ്പെട്ട് 27 പേര് അറസ്റ്റിലായി
അതിൽ പ്രധാനികൾ
ഡോക്ടർ കെ ബി മേനോൻ
കുഞ്ഞിരാമക്കിടാവ്
∎ കീഴരിയൂർ ബോംബ് കേസിനെ കുറിച്ച് അന്വേഷിച്ച് കെ ബി മേനോന് കത്തെഴുതിയ ദേശീയ നേതാവായിരുന്നു………..
സുഭാഷ് ചന്ദ്ര ബോസ്
∎ ക്വിറ്റ് ഇന്ത്യ സമരകാലത്ത് പ്രസിദ്ധീകരിച്ച മാസിക
സ്വതന്ത്ര ഭാരതം
∎ ഫറോക്ക് പാലം തകർക്കാനുള്ള ഗൂഢാലോചന ക്വിറ്റിന്ത്യ സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു
∎ ക്വിറ്റിന്ത്യ സമരവുമായി ബന്ധപ്പെട്ട് ആധികാരിക വിവരങ്ങൾ ഉള്ള ഇരുമ്പഴിക്കുള്ളിൽ എന്ന ഗ്രന്ഥം രചിച്ചത് ആരാണ്?
വി എ കേശവൻ നായർ
∎ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ സമരങ്ങൾ നടന്ന പ്രദേശങ്ങൾ ഏതൊക്കെയാണ്
കയ്യൂർ
കരിവെള്ളൂർ
മൊറാഴ