കേരള പി എസ് സി മലയാളം – വചനം

psc malayalam

ഒരു നാമപദം ഒന്നോ അതിലധികമോ എന്ന് വ്യക്തമാക്കുന്ന വ്യവസ്ഥയാണ് വചനം. മലയാളത്തിൽ ഏകവചനം ബഹുവചനം എന്നിങ്ങനെയാണ് വചന വ്യവസ്ഥ. സംസ്കൃതത്തിൽ ദ്വിവചനം കൂടിയുണ്ട്. നാമത്തിൽ വരുത്തുന്ന രൂപമാറ്റം ആണിത്.

ഏകവചനം

ഒരെണ്ണത്തെ കുറിക്കുന്ന നാമ രൂപമാണ് ഏകവചനം. സ്വന്തം രൂപം തന്നെയാണ് ഇത്. പ്രത്യയം ഇല്ല.
ഏകവചനം ഉദാഹരണങ്ങൾ

രാമൻ, സീത, സ്ത്രീ, പുരുഷൻ, കുട്ടി, തേങ്ങ,

ബഹുവചനം

ഒന്നിലധികം എണ്ണത്തെ കുറിക്കുന്ന നാമ രൂപമാണിത്
ഏക വചനത്തിൻ്റെ കൂടെ പ്രത്യയങ്ങൾ ചേർത്ത് ബഹുവചനം ആക്കുന്നു
ബഹുവചനം പ്രത്യയങ്ങൾ

അർ, മാർ, കൾ

ബഹുവചനം ഉദാഹരണം

കുട്ടി – കുട്ടികൾ
സഹോദരൻ – സഹോദരന്മാർ

സലിംഗ ബഹുവചനം

സ്ത്രീ പുരുഷ നപുംസകങ്ങളിൽ ഏതെങ്കിലും ഒന്നിനെ ബഹുത്വത്തെ കുറിക്കുന്നത്. നപുംസകങ്ങളുടെ ബഹുവചനവും സലിംഗത്തിൽ പെടും.
സലിംഗ ബഹുവചനം ഉദാഹരണങ്ങൾ

വിദ്വാൻ – വിദ്വാന്മാർ
കൂട്ടുകാരി – കൂട്ടുകാരികൾ
മിടുക്കി മിടുക്കികൾ
അധ്യാപകൻ – അധ്യാപകന്മാർ
അധ്യാപിക – അദ്ധ്യാപികമാർ
പുഴ – പുഴകൾ
തേങ്ങ – തേങ്ങകൾ

അലിംഗ ബഹുവചനം

സ്‌ത്രീ പുരുഷ വ്യത്യാസമില്ലാതെ സ്ത്രീകളെയും പുരുഷന്മാരെയും ഉൾപ്പെടുത്തിയുള്ള ബഹുവചനം.
അലിംഗ ബഹുവചനം ഉദാഹരണങ്ങൾ

തടിയർ – (തടിയർ, തടിച്ചി )
മടിയർ -( മടിയൻ , മടിച്ചി )
മിടുക്കർ
തൊഴിലാളികൾ
പണക്കാർ

പൂജക ബഹുവചനം

പൂജയ്ക്ക് വേണ്ടി ഏക വചനത്തിൽ ഉപയോഗിക്കുന്ന ബഹുവചനം ആണ് ഇത്. പൂജകബഹുവചനം രൂപംകൊണ്ട് ബഹുവചനം ആണെങ്കിലും അർത്ഥം കൊണ്ട് ഏകവചനം ആയിരിക്കും.
പൂജക ബഹുവചനം ഉദാഹരണങ്ങൾ

വൈദ്യർ
ഭാഗവതർ
വാദ്യർ
ആചാര്യർ
ഗുരുക്കൾ
തമ്പ്രാക്കൾ
തിരുവടികൾ
സ്വാമികൾ
ശാസ്ത്രികൾ
ജ്യോത്സ്യർ
പണിക്കർ
മാരാർ
പത്രാധിപർ
അവർകൾ
ന്യായാധിപർ
മലയാളത്തിലെ ഏകവചന പ്രത്യേയമേത്
(അർ, മാർ , കൾ, ഇവയൊന്നുമല്ല✔)