Kerala PSC Chemistry Questions Part 11

chemistry

ഗ്ലാസ്‌

1. ഗ്ലാസുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാനപദാര്‍ഥം ഏതാണ്‌?
– സിലിക്ക (സിലിക്കണ്‍ഡൈഓക്സൈഡ്‌)

2. പ്രകൃതിയില്‍ കാണപ്പെടുന്ന ഗ്ലാസുകള്‍ക്ക്‌ ഉദാഹരണങ്ങളേവ ?
– പുമിസ്‌, ടെക്റ്റെറ്റ്, ഒബ്സിഡിയന്‍

3. പ്രകൃതിയില്‍ അഗ്നിപര്‍വതസ്ഫോടന ഫലമായുണ്ടാവുന്ന ഗ്ലാസുകളേവ?
– ഒബ്സിഡിയന്‍ ഗ്ലാസുകള്‍

4. ഉല്‍ക്കാപതനത്തിന്റെ ഫലമായി രൂപംകൊള്ളുന്ന ഗ്ലാസുകളേവ?
– ടെക്റ്റെറ്റുകള്‍

5. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഗ്ലാസായി അറിയപ്പെടുന്നതേത്?
– പുമിസ്

6. മണലുരുക്കി ഗ്ലാസുണ്ടാക്കുന്ന വിദ്യ ആദ്യമായി വികസിപ്പിച്ചത്‌ ഏത്‌ രാജ്യക്കാരാണ്‌?
– ഈജിപ്ത്‌

7. അമോര്‍ഫസ്‌ സോളിഡ്‌ അഥവാ ആകൃതിയില്ലാത്ത ഖരവസ്‌തു എന്നുവിളിക്കുന്നത്‌ എന്തിനെയാണ്‌?
– ഗ്ലാസിനെ

8. സൂപ്പര്‍കൂൾഡ്‌ ലിക്വിഡിന്‌ ഉദാഹരണമേത്‌?
– ഗ്ലാസ്‌

9. ഏതൊക്കെ ലോഹങ്ങളുടെ സാന്നിധ്യമാണ്‌ ഗ്ലാസിന്‌ പച്ചനിറം നല്‍കുന്നത്‌?
– ക്രോമിയം, ഇരുമ്പ്‌

10. യുറേനിയത്തിന്റെ ഓക്സൈഡ്‌ ഗ്ലാസിന്‌ ഏതുനിറമാണ്‌ നല്‍കുന്നത്‌?
– മഞ്ഞ

11. നീലനിറം ലഭിക്കാന്‍ ഗ്ലാസിനൊപ്പം ചേര്‍ക്കുന്നതെന്ത്‌?
– കൊബാള്‍ട്ട് ഓക്സൈഡ്‌

12. ഉയര്‍ന്ന ചൂടിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ഗ്ലാസേത്‌?
– ഫ്യുസ്ഡ്‌ സിലിക്ക ഗ്ലാസ്‌

13. വിന്‍ഡോ ഗ്ലാസായി ഉപയോഗിച്ചുവരുന്ന ഗ്ലാസിനം ഏതാണ്‌?
– സോഡാലൈം ഗ്ലാസ്‌

14. പാചകത്തിനുള്ള പാത്രങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന ഗ്ലാസേത്‌?
– പൈറെക്സ്‌ ഗ്ലാസ്‌

15. പരീക്ഷണശാലകളിലെ ഗ്ലാസുപകരണങ്ങള്‍, അലങ്കാരവസ്‌തുക്കള്‍ എന്നിവ ഉണ്ടാക്കാനുപയോഗിക്കുന്ന ഗ്ലാസേത്‌?
– ലെഡ്‌ ഗ്ലാസുകള്‍

16. ബോയ്ലറുകള്‍, മീറ്ററുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന കടുപ്പം കൂടിയ ഗ്ലാസിനമേത്‌?
– ബൊഹീമിയന്‍ ഗ്ലാസ്‌

17. ലെന്‍സുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ഗ്ലാസുകള്‍ ഏതു വിഭാഗത്തിലുള്ളവയാണ്‌?
– ഫ്ലിന്റ് ഗ്ലാസ്‌

18. വാഹനങ്ങളുടെ ചില്ലുകള്‍ നിര്‍മിച്ചിരിക്കുന്നത് ഏതിനം ഗ്ലാസു കൊണ്ടാണ്‌?
– സേഫ്റ്റി ഗ്ലാസ്‌

19. ഏത്‌ വിലപിടിച്ച ലോഹം വേര്‍തിരിച്ചെടുക്കാനാണ്‌ ബോറാക്സ്‌ മെത്തേഡ്‌ ഉപയോഗിക്കുന്നത്‌?
– സ്വര്‍ണം

20. അൾട്രാവയലറ്റ് കിരണങ്ങളെ തടയാന്‍ കഴിവുള്ള ഗ്ലാസേത്‌?
– ക്രൂക്സ് ഗ്ലാസ്‌

21. ഗ്ലാസിലൂടെ പ്രകാശം കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന ഏത്‌ പ്രതിഭാസം മൂലമാണ്‌ വസ്തുക്കളുടെ പ്രതിബിംബം വലുതാക്കിയും അടുത്തും കാണാനാവുന്നത്‌?
– അപവര്‍ത്തനം (റിഫ്രാക്ഷന്‍)

22. സിനിമാ പ്രൊജക്ടര്‍, ടെലിസ്‌കോപ്പ്‌, ക്യാമറ, മൈക്രോസ്‌കോപ്പ് എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ലെന്‍സേത്‌?
– കോണ്‍വെക്സ്‌ ലെന്‍സ്‌

23. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന റിയര്‍വ്യൂ മിറര്‍ ഏതിനത്തില്‍പ്പെടുന്നതാണ്‌?
– കോണ്‍വെക്സ്‌ മിറര്‍

24. മേക്കപ്പ്, ഡെന്റല്‍ മിററുകള്‍ ഏതിനത്തില്‍പ്പെടുന്നു?
– കോണ്‍കേവ്‌ മിറര്‍

25. ലെന്‍സ്, മിറര്‍ എന്നിവയുടെ പവര്‍ രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റേത്?
– ഡയോപ്റ്റര്‍

26. പോസറ്റിവ് ഡയോപ്റ്റര്‍ മൂല്യം കാണിക്കുന്ന ലെന്‍സുകളേവ?
– കോണ്‍വെക്സ്‌ ലെന്‍സുകള്‍

27. നെഗറ്റിവ് ഡയോപ്റ്റര്‍ മൂല്യമുള്ള ലെന്‍സുകളേവ?
– കോണ്‍കേവ്‌ ലെന്‍സുകള്