Kerala PSC 10th Prelims Question and Answers

preliminary questions

1. സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി.
A) ചിനാബ് ✔
B) ബിയാസ്
C) ത്സലം
D) രവി

2. ഇന്ത്യയിലെ ശൈത്യകാലമേത് ?
A) ഡിസംബർ-ഫെബ്രുവരി ✔
B) മാർച്ച് മെയ്
C) ജൂൺ-സെപ്റ്റംബർ
D) ഒക്ടോബർ-നവംബർ

3. ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത് ?
A) എക്കൽമണ്ണ് ✔
B) ചെങ്കൽമണ്ണ്
C) ചെമ്മണ്ണ്
D) പർവ്വതമണ്ണ്

4. കോർബറ്റ് ദേശീയ പാർക്കിൽ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണമാണ് ലക്ഷ്യമിട്ടിട്ടുള്ളത് ?
A) കടുവ ✔
B) മാൻ
C) സിംഹം
D) വരയാട്

5. വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
A) കേരളം
B) തമിഴ്നാട് ✔
C) ഉത്തർപ്രദേശ്
D) കർണാടക

6. ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ് ?
A) 20
B) 25
C) 30 ✔
D) 35

7. ഇന്ത്യൻ മാനക സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കി യാണ് ?
A) 68 ഡിഗ്രി 30 മിനുട്ട് പൂർവ്വരേഖാംശം
B) 68 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം
C) 82 ഡിഗ്രി 30 മിനുട്ട് പൂർവ്വരേഖാംശം ✔
D) 82 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം

8. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര.
A) മാൾവ
B) ആരവല്ലി ✔
C) വിന്ധ്യ
D) സത്പുര

9. ഡെക്കാൺ പീഠഭൂമിയുടെ കിഴക്ക് ഭാഗത്തുള്ള മലനിര.
A) പശ്ചിമഘട്ടം
B) സത്പുര മലനിരകൾ
C) മഹാദിയോ കുന്നുകൾ
D) പൂർവ്വഘട്ടം ✔

10. അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി
A) നർമ്മദ
B) പെരിയാർ
C) മഹാനദി ✔
D) സിന്ധു