Kerala PSC 10th Prelims Question and Answers

1. 2020 ഫെബ്രുവരിയിൽ ആദ്യമായി ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം.
A) ഉത്തരാഖണ്ഡ്
B) ത്രിപുര ✔
C) നാഗാലാന്റ്
D) അസം

2. 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഇംഗ്ലീഷ് വിഭാഗത്തിൽ നേടിയതാര് ?
A) അനീസ് സലിം
B) രാമചന്ദ്ര ഗുഹ
C) അരുന്ധതി റോയ്
D) ശശി തരൂർ ✔

3. നിയമസഭാ സമിതി ഒഴിവാക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാന സർക്കാരാണ് ?
A) തെലങ്കാന
B) മിസോറാം
C) ആന്ധ്രാപ്രദേശ് ✔
D) ഗോവ

4. 2020 മാർച്ചിൽ മധ്യപ്രദേശിലെ ഭരണമാറ്റത്തിൽ, മുഖ്യമന്ത്രിയായി നിയമിതനായതാര് ?
A) അശോക് ഗെഹോട്ട്
B) കമൽ നാഥ്
C) ഉമാ ഭാരതി
D) ശിവരാജ് സിങ് ചൗഹാൻ ✔

5. യു. എസിലെ കോർട്ട് ഓഫ് അപ്പീൽസിൽ ചീഫ് ജഡ്ജിയായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ?
A) ഋഷി സുനാക്
B) ശ്രീനിവാസൻ ✔
C) കമല ഹാരിസ്
D) അശോക് കുമാർ

6. 2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
A) പാർവ്വതി മേനോൻ
B) ആലിയ ഭട്ട്
C) സഞ്ചന ദിപു
D) ഗാർഗ്ഗി ആനന്ദൻ ✔

7. 2021 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായ ഗായകൻ?
A) ഇളയരാജ
B) കെ. എസ്. ചിത്ര
C) വീരമണി രാജു ✔
D) പി. സുശീല

8, 2019 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചതാർക്ക് ?
A) എൻ. പ്രഭാകരൻ ✔
B) എം. എ. റഹ്മാൻ
C) അയ്മനം ജോൺ
D) ഇ. വി. രാമകൃഷ്ണൻ

9. 2020 ൽ പ്രകാശനം ചെയ്ത ‘നീതിയുടെ ധീരസഞ്ചാരം’ എന്ന ജീവചരിത്രം ആരുടേതാണ് ?
A) ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ
B) ജസ്റ്റിസ് കെ. കെ. ഉഷ
C) ജസ്റ്റിസ് സിറിയാക് ജോസഫ്
D) ജസ്റ്റിസ് ഫാത്തിമാ ബീവി ✔

10. 2020 ലെ യുനെസ്കോ ചെയർപാർട്ടണർ പദവി ലഭിച്ച കേരളത്തിലെ ഗ്രാമപ്പഞ്ചായത്ത്.
A) പള്ളിക്കര
B) പരിയാരം ✔
C) പിണറായി
D) വൈത്തിരി