Kerala Devaswom Board Exam Questions Part 3

devaswom board

∎ സഹ്യമല ക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രം?

തിരുനെല്ലി ക്ഷേത്രം

∎ തിരുനെല്ലി ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

വയനാട്

∎ ഉണ്ണിയച്ചീ ചരിതത്തിൽ എന്ന മുല്ലൻ എന്ന് പേരിൽ വിവരിക്കുന്ന തീർത്ഥാടന കേന്ദ്രം?

തിരുനെല്ലി ക്ഷേത്രം

∎ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം?

തിരുനെല്ലി

∎ ഏതു മലനിരയിൽ ആണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്?

ബ്രഹ്മഗിരി

∎ തിരുനെല്ലി ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തി?

മഹാവിഷ്ണു

∎ 25ാമത് ജൈന തീർത്ഥങ്കരൻ പാർശ്വനാഥൻ്റെ പേരിലുള്ള ക്ഷേത്രം?

കോട്ടമുണ്ട കണ്ണാടി ക്ഷേത്രം

∎ കേരളത്തിലെ ഒരേയൊരു കണ്ണാടി ക്ഷേത്രം ഏതാണ്?

കോട്ടമുണ്ട കണ്ണാടി ക്ഷേത്രം

∎ ആയിരക്കണക്കിന് വിഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിക്ക് പ്രസിദ്ധമായ ക്ഷേത്രം ഏതാണ്?

കോട്ടമുണ്ട ക്ഷേത്രം

∎ കോട്ടമുണ്ട ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?

വയനാട്ടിലെ കൽപ്പറ്റയിലെ വെള്ളരി മലയിലാണ്

∎ കേരളത്തിലെ ഒരേയൊരു സീതാദേവി ക്ഷേത്രം?

പുൽപ്പള്ളി സീതാദേവി ക്ഷേത്രം

∎ കേരളത്തിലെ ഏക ലവകുശ ക്ഷേത്രം?

പുൽപ്പള്ളി സീത ദേവി ക്ഷേത്രം

∎ ശ്രീകോവിലിൻറെ വലതുവശത്തായി ലവകുശന്മാരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്

∎ ശങ്കു ചക്രം എന്തിയ സീതാദേവിയാണ് പുൽപ്പള്ളി സീത ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠ

∎ കേരളത്തിലെ ഏത് ജില്ലയിലാണ് ചങ്ങല മുനീശ്വരൻ മര ക്ഷേത്രം സ്ഥിതിചെയ്യുന്നത്?

വയനാട്

∎ ചങ്ങല മുനീശ്വരൻ മര ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ആദിവാസി ഏതാണ്?

കരിന്തണ്ടൻ

∎ തിരുനെല്ലി ശിവക്ഷേത്രത്തിന് സമീപത്തുകൂടെ ഒഴുകുന്ന നദി ഏതാണ്?

പാപനാശിനി പുഴ

∎ പനമരം ജൈന ക്ഷേത്രം മരം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

വയനാട്

∎ സ്വയംഭൂവായ സുദർശന ചക്രം ആരാധിക്കുന്ന ക്ഷേത്രമായ അഞ്ചുമൂർത്തീക്ഷേത്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിക്ക് സമീപം മംഗലം ദേശത്ത് സ്ഥിതിചെയ്യുന്നു

∎ അഞ്ചുമൂർത്തിമംഗലം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ?

പരമശിവൻ

മഹാവിഷ്ണു

സുദർശനചക്രം

പാർവ്വതീദേവി

ഗണപതി

∎ അഞ്ചുമൂർത്തിമംഗലം ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠ സദാശിവ രൂപത്തിലാണ് ഇവിടെ

∎ ടിപ്പുസുൽത്താൻ്റെ പടയോട്ടത്തിന് തകർന്ന ഒരു ക്ഷേത്രം 2008 പുതുക്കിപ്പണിതു ഏതാണത്?

ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

∎ ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

പാലക്കാട് ജില്ലയിലെ കോട്ടായികടുത്ത് മാത്തൂരിൽ

∎ ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ?

ഗണപതി

ശിവൻ

പാർവതി

മഹാ വിഷ്ണു

ശാസ്താവ്

∎ അഞ്ച് മൂർത്തികൾക്കും തുല്യപ്രാധാന്യത്തോടു കൂടി വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്ത വലിപ്പത്തിലുള്ള ശ്രീകോവിലുകളിൽ കുടികൊള്ളുന്ന കേരളത്തിലെ ഏക ക്ഷേത്രം ഏതാണ്?

ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

∎ കേരളത്തിലെ ഒരു ക്ഷേത്രത്തിനടുത്ത് ഭാരതപ്പുഴ എത്തുമ്പോൾ ചന്ദ്രക്കലയുടെ ആകൃതിയിൽ ഒഴുകുന്നതുകൊണ്ട്, ഭാരതപ്പുഴയെ ഗംഗാനദി ആയി സങ്കൽപ്പിച്ച് ആ ക്ഷേത്രത്തിൽ ഗംഗ ആരതി നടത്തുന്നു. ഏത് ക്ഷേത്രമാണിത്?

ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

∎ ഏതു ക്ഷേത്രത്തിന്റെ നാലമ്പലത്തിലാണ് 222 തൂണുകൾ മേൽക്കുരയെ താങ്ങിനിർത്തിയിരിക്കുന്നത്?
തിരുവട്ടാർ ക്ഷേത്രം (തമിഴ്നാട് – കന്യാകുമാരി)

∎ അപൂർവ്വമായ നാഗലിംഗപൂമരം ഏതു ക്ഷേത്രത്തിലാണ് ഉള്ളത്?
മുത്തുവിളയാംകുന്ന് ക്ഷേത്രം