മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതുവായ അറിവ് രക്തപര്യയനവ്യവസ്ഥ

psc questions

∎ രക്തത്തെ കുറിച്ചുള്ള പഠനശാഖ?

🅰️ ഹെമറ്റോളജി

∎ മുതിർന്നവരുടെ ശരീരത്തിലെ രക്തത്തിൻറെ ശരാശരി അളവ്?
🅰️ 5 മുതൽ 6 ലിറ്റർ വരെ

∎ രക്തത്തിൻറെ പി എച്ച് മൂല്യം?
🅰️ 7.4

∎ ജീവൻ്റെ നദി, ദ്രാവക കല എന്നിങ്ങനെ അറിയപ്പെടുന്നത്?
🅰️ രക്തം

∎ രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന ഘടകം?
🅰️ ഹെപ്പാരിൻ

∎ അട്ടയുടെ ശരീരത്തിലെ രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന ഘടകം?
🅰️ ഹിറുഡിൻ

∎ അട്ടയുടെ ശാസ്ത്രീയനാമം?
🅰️ ഹിറുഡുണേറിയ ഗ്രാനുലോസ

∎ രക്തക്കുഴലുകളിൽ വെച്ച് രക്തം കട്ട പിടിക്കുന്ന രോഗം?
🅰️ത്രോമ്പോസിസ്

∎ ധമനി ഭിത്തികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്ന രോഗം?
🅰️ അതിറോസ്ക്ലീറോസിസ്

∎ ശരീരത്തിനകത്തെ രക്തക്കുഴലുകൾ പൊട്ടുന്നത് രോഗം?
🅰️ ഹെമറേജ്

∎ രക്തക്കുഴലിലെ തടസ്സം മനസ്സിലാക്കുന്ന നവീന പരിശോധന രീതി?
🅰️ ആൻജിയോഗ്രാം

∎ രക്തക്കുഴലിലെ തടസ്സം നീക്കുന്ന പ്രവർത്തനം?
🅰️ ആൻജിയോപ്ലാസ്റ്റി

അരുണരക്താണുക്കൾ (RBC red blood corpuscles)

∎ അരുണരക്താണുക്കളുടെ ശാസ്ത്രീയനാമം?
🅰️ എറിത്രോ സൈറ്റ്

∎ RBC ക്ക് മർമ്മമുള്ള സസ്തനി?
🅰️ ഒട്ടകം

∎ ഹീമോഗ്ലോബിൻ കാണപ്പെടുന്നത്?
🅰️ അരുണരക്താണുവിൽ

∎ ഹീമോഗ്ലോബിനിലെ മാംസ്യം?
🅰️ ഗ്ലോബിൻ

∎ ഹീമോഗ്ലോബിനിലെ ഇരുമ്പടങ്ങിയ വർണ്ണകം?
🅰️ ഹീം

∎ ഹീമോഗ്ലോബിൻ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതു?
🅰️ ഇരുമ്പ്

∎ ഹീമോഗ്ലോബിന് ശരാശരി അളവ്?
🅰️ 13.5 മുതൽ 15.5 മില്ലിഗ്രാം /100 മില്ലി

∎ ആർബിസി നിർമ്മിക്കപ്പെടുന്നത്?
🅰️ അസ്ഥിമജ്ജയിൽ

∎ ആർബിസി നശിപ്പിക്കപ്പെടുന്ന സ്ഥലം?
🅰️ പ്ലീഹ

∎ ശരീരത്തിലെ രക്ത ബാങ്ക് എന്നറിയപ്പെടുന്നത്?
🅰️ പ്ലീഹ

∎ ആർ ബി സിയുടെ ശരാശരി എണ്ണം?
🅰️ 45 ലക്ഷം മുതൽ 60 ലക്ഷം വരെ

∎ ഏറ്റവും ആയുസ് കൂടിയ രക്തകോശം?
🅰️ ആർ ബി സി

∎ ആർ ബി സി യുടെ ശരാശരി ആയുസ്സ്?
🅰️ 120 ദിവസം

∎ ആർ ബി സി യുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഉണ്ടാകുന്ന രോഗം?
🅰️ പോളിസൈത്തീമിയ

∎ ആർ ബി സിയുടെ എണ്ണം കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം?
🅰️ അനീമിയ / വിളർച്ച

ശ്വേതരക്താണുക്കൾ (WBC) white blood corpuscles

∎ ശ്വേതരക്താണുവിൻറെ ശാസ്ത്രീയനാമം?
🅰️ലൂക്കോസൈറ്റ്

 

∎ രോഗപ്രതിരോധശേഷി സഹായിക്കുന്ന രക്തത്തിലെ ഘടകം

∎ ശരീരത്തിലെ കാവൽഭടന്മാർ എന്നറിയപ്പെടുന്നു

 

ശ്വേതരക്താണുക്കൾ അഞ്ചായി തരം തിരിച്ചിരിക്കുന്നു

∎ മോണോസൈറ്റ്
∎ ലിംഫോസൈറ്റ്
∎ ന്യൂട്രോഫിൽ
∎ ബേസോഫിൽ
∎ ഈസിനോഫിൽ

 

മോണോസൈറ്റ്

 

∎ ഏറ്റവും വലിയ WBC

∎ മൃത ഭോജികൾ എന്നറിയപ്പെടുന്നു

∎ ഫാഗോ സൈറ്റോസിസ് നടത്തുന്ന കോശം

∎ ചത്ത കോശങ്ങളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയയാണ് ഫാഗോസൈറ്റോസിസ്

 

 

ലിംഫോസൈറ്റ്

 

∎ രോഗപ്രതിരോധശേഷി സഹായിക്കുന്നത്

∎ ഏറ്റവും ചെറിയ WBC

∎ എച്ച്ഐവി ആക്രമിക്കുന്ന ശ്വേതരക്താണു

 

 

ന്യൂട്രോഫിൽസ്

 

∎ രോഗപ്രതിരോധശേഷിക്ക് സഹായിക്കുന്ന ആൻറിബോഡികളുടെ നിർമാണത്തെ സഹായിക്കുന്നു

∎ ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്നത്
ലൈസോസോം

∎ ഓട്ടോ ഫാഗി – സ്വന്തം കോശത്തിലെ മറ്റു കോശങ്ങളെ നശിപ്പിക്കാൻ ഉള്ള കഴിവ്

 

 

ബേസോഫിൽ

 

∎ കരളിൽ വെച്ച് ഹെപ്പാരിൻ നിർമ്മാണത്തിന് സഹായിക്കുന്ന രക്താണു

 

 

ഈസിനോഫിൽ

 

∎ രക്തത്തിൽ അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ നശിപ്പിക്കുന്നു

∎ ശ്വേതരക്താണുക്കൾ നിർമ്മിക്കപ്പെടുന്നത്
അസ്ഥിമജ്ജ, പ്ലീഹ തുടങ്ങിയവയിൽ വച്ചാണ്

∎ രക്തത്തിൽ 6000 മുതൽ 10000 വരെ ഉണ്ടാകും
∎ ശരാശരി ആയുസ്സ് 15 ദിവസം

∎ ശ്വേതരക്താണുക്കൾ കൂടിയാൽ ഉണ്ടാകുന്ന രോഗം
ലുക്കിമിയ

∎ ശ്വേതരക്താണുക്കൾകുറഞ്ഞാൽ ഉണ്ടാകുന്ന രോഗം
ലൂക്കോപീനിയ

∎ RBC : WBC നിരക്ക്
600 : 1

 

 

പ്ലേറ്റ്ലെറ്റ്

 

∎ ശാസ്ത്രീയനാമം ത്രോമ്പോസൈറ്റ്

∎ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തത്തിലെ ഘടകം
പ്ലേറ്റ്ലറ്റ്

∎ ഒരു ഘന മില്ലി രക്തത്തിൽ രണ്ടര ലക്ഷം മുതൽ മൂന്നു ലക്ഷം വരെ പ്ലേറ്റുകൾ ഉണ്ടാവും

∎ ശരാശരി ആയുസ്സ് 7ദിവസം

∎ ഏറ്റവും വയസ്സ് കുറഞ്ഞ രക്ത കോശം

 

 

പ്ലാസ്മ

 

∎ രക്തത്തിലെ ദ്രാവക ഭാഗം

∎ പ്ലാസ്മ യുടെ നിറം

∎ മഞ്ഞ അല്ലെങ്കിൽ വയിക്കോലിൻ്റെ നിറം

∎ രക്തത്തിൻറെ 55% പ്ലാസ്മ ആണ്

∎ പ്ലാസ്മയുടെ 92 മുതൽ 93 ശതമാനം ജലം ആണ്

∎ ഏഴ് മുതൽ എട്ട് ശതമാനം വരെ പ്ലാസ്മാ പ്രോട്ടീനുകൾ കാണപ്പെടുന്നു

∎ പ്ലാസ്മ പ്രോട്ടീനുകൾ

ആൽബുമിൻ
ഗ്ലോബുലിൻ
ഫൈബ്രിനോജൻ

 

 

ആൽബുമിൻ

∎ രക്ത സമ്മർദം നിയന്ത്രിക്കുന്നു

 

 

ഗ്ലോബുലിൻ

∎ രോഗപ്രതിരോധശേഷിയെ സഹായിക്കുന്നു

 

 

ഫൈബ്രിനോജൻ

∎ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു

 

 

∎ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ധാതു?
🅰️ കാൽസ്യം

 

∎ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം?
🅰️ കെ

 

∎ രക്തത്തിലെ കാൽസ്യത്തിൻറെ അളവ്?
🅰️ 9 മുതൽ 11mg/100ml വരെ

 

∎ രക്തത്തിലെ കാൽസ്യം കൂടിയാൽ കുറയ്ക്കാൻ കാൽസിടോണിൻ  ഹോർമോൺ സഹായിക്കുന്നു ( തൈറോയിഡ് ഗ്രന്ധി)

 

∎ രക്തത്തിൽ കാൽസ്യ ത്തിൻറെ അളവ് ഉയർത്താൻ സഹായിക്കുന്ന? ഹോർമോൺ?
🅰️ പാരാ തൈറോയ്ഡ് ഹോർമോൺ

 

∎ പാരാ തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്നത്?
🅰️ പാരാതൈറോയ്ഡ് ഗ്രന്ഥി

 

∎ പാരാതോർമോണിൻ്റെ അപര്യാപ്തതമൂലം ഉല്പാദിപ്പിക്കുന്നത് പേര് പേശികൾ വലിഞ്ഞു മുറുകുന്ന രോഗം?
🅰️ ടെറ്റനി