പൊതുവിജ്ഞാനം Part3

1. ലഭ്യമായ ഏറ്റവും പുരാതന മലയാള കൃതിയേത്?
രാമചരിതം
2. മലയാളത്തിലെ ആദ്യ ചരിത്രനോവലും അതിന്റെ രചയിതാവും?
മാർത്താണ്ഡവർമ, എഴുതിയത് സി.വി. രാമൻപിള്ള
3. തോട്ടിയുടെ മകൻ എന്ന പ്രശസ്ത കൃതി ആരുടേത്?
തകഴിശിവശങ്കരപ്പിള്ള
4. ബേപ്പൂർ സുൽത്താൻ എന്ന് അറിയപ്പെടുന്ന മലയാള സാഹിത്യകാരൻ?
വൈക്കം മുഹമ്മദ് ബഷീർ
5. കേന്ദ്രസാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ച സുന്ദരികളും സുന്ദരന്മാരും എന്ന നോവൽ രചിച്ചത് ആര്?
ഉറൂബ് (പി.സി. കുട്ടികൃഷ്ണൻ)
6. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്ന മലയാള സാഹിത്യകാരൻ?
എം.മുകുന്ദൻ
7. അപ്പുക്കിളി എന്ന കഥാപാത്രം ഏത് നോവലിലേതാണ്?
ഖസാക്കിന്റെ ഇതിഹാസം
8. നിരണം കവികൾ എന്നറിയപ്പെട്ടിരുന്നവർ ആരൊക്കെ?
മാധവപണിക്കർ,ശങ്കരപണിക്കർ,രാമപണിക്കർ
9. കേരള സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതി?
എഴുത്തച്ഛൻ പുരസ്കാരം
10. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം- ആരുടെ വരികൾ?
കുഞ്ചൻ നമ്പ്യാർ