Daily GK Questions

1. താഴെ പറയുന്നവയിൽ കമ്പ്യൂട്ടറിലെ പൊസ്സസ്സറിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന മെമ്മറി ഏത് ?
A) ക്യാഷ് മെമ്മറി ✔
B) RAM
C) DVD
D) ഹാർഡ് ഡിസ്ക്
2കേന്ദ്ര ഇലക്ട്രോണിക്സ് ഐടി. മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഇന്ത്യ ഇനീഷ്യറ്റീവിന് കീഴിൽ 2020 ൽ നടത്തിയ വീഡിയോ കോൺഫറൻസിംഗ് സൊല്യൂഷൻ ഡവലപ്മെന്റ് ചലഞ്ചിലെ വിജയിയായ കമ്പനി ?
A) ടെക്ജെൻഷ്യ ✔
B) ടെക് മഹീന്ദ്ര
C) ഐബി എസ്
D) ഫെഡോറ
3. ഇന്ത്യയിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി C-DAC വികസിപ്പിച്ചെടുത്ത GNU/Linux സോഫ്റ്റ്വെയർ.
A) ഉബണ്ടു
B) BOSS ✔
C) എഡ്യൂബണ്ടു
D) സൂം
4. 2005-ലെ വിവരാവകാശ നിയമപ്രകാരം പൗരന് ലഭിക്കാവുന്ന വിവരവുമായി ബന്ധപ്പെട്ട് ശരി ഉത്തരം ഏതാണ് ?
A) ആഗ്രഹിക്കുന്ന ഏതൊരു വിവരവും ലഭ്യമാകുന്നതാണ്.
B) പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്നതാണ്.
C) വകുപ്പ് 8, 9 എന്നിവയിൽ പറഞ്ഞിട്ടുള്ളതൊഴികെ പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങൾ ലഭ്യമാകുന്നതാണ്. ✔
D) ഭരണഘടനാ സ്ഥാപനങ്ങളുടെ വിവരങ്ങൾ മാത്രം ലഭ്യമാകുന്നതാണ്.
5. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ് ?
A) ഡയറക്ടർ ജനറൽ
B) ജില്ലാ കളക്ടർ
C) പോലീസ് ഓഫീസർ
D) ഡയറക്ടർ ജനറലിനും ജില്ലാ കളക്ടർക്കും ✔
6. ഏതു നിയമത്തിലാണ് “സാമൂഹിക ബഹിഷ്ക്കരണം” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്?
A) ഇന്ത്യൻ ഭരണഘടന, 1950
B) പട്ടികജാതി, പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം, 1989 ✔
C) സിവിൽ അവകാശ സംരക്ഷണ നിയമം, 1955
D) പട്ടിക വർഗ്ഗക്കാരും മറ്റ് പാരമ്പര്യ വനവാസികളും (വനാവകാശങ്ങൾ) നിയമം, 2006
7. 2005 ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തെറ്റായ ഉത്തരം ഏതാണ് ?
A) നിയമപരമായി വിവാഹിതനായ ഭർത്താവിനെതിരെ മാത്രമേ പരിഹാരങ്ങൾ അവകാശപ്പെടാനാകുകയുള്ളൂ ✔
B) മജിസ്ട്രേറ്റിനു നടപടികൾ രഹസ്യമായി നടത്താവുന്നതാണ്
C) ഉത്തരവിന്റെ പകർപ്പുകൾ കോടതി സൗജന്യമായി നൽകണം
D) മജിസ്ട്രേറ്റിനു നഷ്ടപരിഹാര ഉത്തരവുകൾ പുറപ്പെടുവിക്കാവുന്നതാണ്
8, 2012ലെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി.
A) 18 വയസ്സിൽ താഴെ ✔
B) 16 വയസ്സിൽ താഴെ
C) 21 വയസ്സിൽ താഴെ
D) 14 വയസ്സിൽ താഴെ
9. ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ് ?
A) ബിമൽ ജൂൾക
B) അരുൺ കുമാർ മിശ്ര
C) സുധിർ ഭാർഗവ
D) യശവർധൻകുമാർ സിൻഹ ✔
10. ദേശീയ പിന്നോക്കവിഭാഗകമ്മീഷന് ഭരണഘടനാ പദവി നൽകിയതു ഏതു ഭേദഗതിയിലൂടെയാണ് ?
A) 103ാം ഭേദഗതി നിയമം, 2019
B) 102-ാം ഭേദഗതി നിയമം, 2018 ✔
C) 101-ാം ഭേദഗതി നിയമം, 2016
D) 104-ാം ഭേദഗതി നിയമം, 2020