Daily GK Questions

psc

∎ സംസ്ഥാന ഗവർണർമാരെ പരാമർശിക്കുന്ന ആർട്ടിക്കിൾ
153

∎ ഒന്നിലധികം സംസ്ഥാനങ്ങൾക്ക് ഒരു ഗവർണർ ആവാം എന്ന് സാധൂകരിക്കുന്ന ഭേദഗതി
ഏഴാം ഭരണഘടനാഭേദഗതി 1956

∎ സംസ്ഥാന ഗവർണർമാരെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ആരാണ്
രാഷ്ട്രപതി

∎ സംസ്ഥാന ഗവർണർക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത് ആരാണ്
ഹൈക്കോടതി ചീഫ് ജസ്റ്റിസ്

∎ ഗവർണർ ആവാൻ ഉള്ള കുറഞ്ഞ പ്രായപരിധി
35 വയസ്സ്

∎ ഗവർണർ ആകാനുള്ള മറ്റ് യോഗ്യതകൾ
1. ഇന്ത്യൻ പൗരൻ ആയിരിക്കണം
2. സംസ്ഥാന നിയമസഭയിലോ പാർലമെൻ്റിലോ അംഗം ആകാൻ പാടില്ല

∎ ഗവർണർക്ക് പൊതുമാപ്പ് നൽകാനുള്ള അവകാശത്തെക്കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ
161

∎ ആർട്ടിക്കിൾ 213 ഗവർണറുടെ ഏത് അധികാരത്തെ ആണ് പ്രതിപാദിക്കുന്നത്
ഓർഡിനൻസ് പുറപ്പെടുവിക്കാനും പിൻവലിക്കാനും ഉള്ള അധികാരം

∎ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുവാനും പിരിച്ചു വിടുവാനും ഉള്ള അധികാരം ആർക്കാണ്
ഗവർണർക്ക്

∎ സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം (ആർട്ടിക്കിൾ 356) നടപ്പിലാക്കുമ്പോൾ രാഷ്ട്രപതിക്ക് വേണ്ടി സംസ്ഥാനത്തിൻ്റെ നിയന്ത്രണം നടത്തേണ്ടത് ആരാണ്
ഗവർണർ

∎ കേരളത്തിലെ ആദ്യ ആക്ടിംഗ് ഗവർണർ
പി എസ് റാവു