സിനിമ ചോദ്യോത്തരങ്ങൾ Part 3

സിനിമ

1. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ പികോക്ക്‌ പുരസ്കാരത്തിന്‌ നല്കുന്ന അവാര്‍ഡ്‌ തുക

40 ലക്ഷം രൂപ

2. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും നല്ല സംവിധായകനുള്ള സില്‍വര്‍ പീകോക്ക്‌ പുരസ്‌കാരത്തിന്‌ നല്കുന്ന അവാര്‍ഡ്‌ തുക

15 ലക്ഷം രൂപ

3. 2021 ലെ 52 -ാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ്‌ ദി ഇയര്‍ പുരസ്കാരം നേടിയവര്‍?

ഹേമ മാലിനി, പ്രസൂണ്‍ ജോഷി

4. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ ഇന്ത്യയിലെ രണ്ട്‌ ചലച്ചിത്രപ്രതിഭകളെ ആദരിച്ചു. ആരൊക്കെയാണ്‌ ആദരവ്‌ ഏറ്റ്വാ ങ്ങിയത്‌?

അമിതാഭ് ബച്ചന്‍, രജനികാന്ത്‌

5. കേരളത്തിലെ ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ എത്ര ചിത്രങ്ങളാണ്‌ തെരഞ്ഞെടുക്കാറുള്ളത്‌?

14

6. 2001ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയമികവിന്‌ കെ.പി.എ.സി. ലളിതയ്ക്കും ദേശീയ അവാര്‍ഡ്‌ ലഭിച്ചു. 2001ലെ മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ ചിത്രത്തിന്റെ സംവിധായകനായ ജയരാജിനെ ഗോള്‍ഡന്‍ സെന്റ്‌ ജോര്‍ജ്‌ പുരസ്കാരത്തിന്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഏതാണ്‌ ചിത്രം?

ശാന്തം

7. 2019 ലെ കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത ചിത്രം

ജല്ലിക്കട്ട്‌

8. 1988 ലെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ആദ്യ ചിത്രത്തിനുള്ള കാമറ ഡി ഓര്‍ പുരസ്കാരം നേടിയ ഇന്ത്യാക്കാരി?

മീരാ നായര്‍

9. 2010ലെ കേരള ചലച്ചിത്രമേളയുടെ ജൂറി ചെയര്‍മാന്‍. “ഡോട്ടേഴ്‌സ്‌ ഓഫ്‌ ദ ഡസ്റ്റ്‌” എന്ന ആദ്യ ചിത്രത്തിലൂടെ പ്രശസ്തയായ ആഫ്രിക്കന്‍ അമേരിക്കന്‍ സംവിധായിക. 2002 ല്‍ സംവിധാനം ചെയ്ത ടെലിവിഷന്‍ ചിത്രമായ ദ റോസ പാര്‍ക്സ്‌ സ്റ്റോറി ഏറെ ജനശ്രദ്ധ നേടി. ആരാണ്‌ ഈ പ്രതിഭ?

ജൂലി ഡാഷ്‌

10. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സംഘാടകര്‍ ആരാണ്‌?

ഗോവന്‍ സര്‍ക്കാരും ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റും