സിനിമ ചോദ്യോത്തരങ്ങൾ Part 2

സിനിമ

1. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി

ഗോവ

2. അഞ്ചു ചലച്ചിത്ര സൊസൈറ്റികള്‍ 1959ല്‍ ഡല്‍ഹിയില്‍ സമ്മേളിച്ച്‌ രൂപീകരിച്ച “ഫെഡറേഷന്‍ ഓഫ്‌ ഫിലിം സൊസൈറ്റീസ്‌ ഓഫ്‌ ഇന്ത്യ’യുടെ ആദ്യ പ്രസിഡന്റ്

സത്യജിത്‌ റായി

3. 1978 ലെ ബര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ മൂന്ന്‌ അതുല്യ ചലച്ചിത്രപ്രതിഭകളെ ആദരിച്ചു. അതിലൊന്ന്‌സത്യജിത്‌ റായിയായിരുന്നു. ആരൊക്കെയായിരുന്നു മറ്റു രണ്ടു പ്രതിഭകള്‍?

ചാര്‍ളി ചാപ്ലിന്‍, ഇന്‍ഗ്മര്‍ ബര്‍ഗ്മാന്‍

4. 2008 ലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസ്കി അവാര്‍ഡ്‌. ഇതേ മേളയില്‍ തന്നെ ഇന്ത്യയിലെ നവാഗത സംവിധായികയ്ക്കുള്ള ഹസന്‍ കുട്ടി അവാര്‍ഡ്‌ ഈ ചിത്രത്തിലൂടെ അഞ്ജലി മേനോന്‍ നേടി. ഏതാണ്‌ ചിത്രം ?

മഞ്ചാടിക്കുരു

5. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുറത്തിറക്കുന്ന ആനുകാലിക പ്രസിദ്ധീകരണം

ചലച്ചിത്ര സമീക്ഷ

6. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും നല്ല ചിത്രത്തിന്‌ നല്കുന്ന പുരസ്കാരം

ഗോള്‍ഡന്‍ പികോക്ക്‌

7. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകന് നല്കുന്ന പുരസ്കാരം

സില്‍വര്‍ പീകോക്ക്‌

8. ഏത്‌ വര്‍ഷം മുതലാണ്‌ ഗോവ, ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ഥിരം വേദിയായത്‌?

2004

9. 2019 ലെ കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ലൈഫ്ടൈം അച്ചീവ്മെന്റ്‌ പുരസ്കാരം നേടിയ വിഖ്യാത ചലച്ചിത്രകാരന്‍

ഫെര്‍ണാണ്ടോ സോളാനസ്‌

10. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഒരു പ്രധാന ഇനമാണ്‌ അരവിന്ദന്‍ സ്മാരക പ്രഭാഷണം. 2003 മുതലാണ്‌ പ്രഭാഷണം ആരംഭിച്ചത്‌. ആദ്യത്തെ അരവിന്ദന്‍ സ്മാരക പ്രഭാഷണം നടത്തിയ ചലച്ചിത്ര പ്രതിഭ ആര്‌?

ക്രിസ്റ്റോഫ്‌ സനുസി