ചന്ദ്രയാൻ 3 ചോദ്യോത്തരങ്ങൾ

1. ചന്ദ്രയാൻ 3-ലെ യാത്രക്കാരുടെ എണ്ണം?
🅰️ 0
2. ചന്ദ്രയാനിലെ പ്രഗ്യാൻ എന്ന റോവറിനെ ചലിപ്പിക്കുന്നത്?
🅰️ ഇലക്ട്രിക് മോട്ടോറുകൾ
3. ഭൂമിയിൽ നിന്ന് ചന്ദ്രയാൻ പുറപ്പെട്ടു കഴിഞ്ഞാൽ ഏകദേശം എത്ര ദിവസം കഴിഞ്ഞാണ് ലാൻഡർ അവിടെ ഇറങ്ങുക?
🅰️ 40 ദിവസം
4. ചന്ദ്രയാനെ ഭൂമിയിൽ നിന്ന് ഉയർത്താനുപയോഗിക്കുന്ന റോക്കറ്റ്?
🅰️ Launch Vehicle Mark IIII
5. ചന്ദ്രയാൻ 3-ലെ റോവറിൻ്റെ മാസ്സ് (mass)?
🅰️ 26 kg
6. ചന്ദ്രയാൻ പദ്ധതിയിലെ ലാൻഡറിന് വിക്രം എന്നു പേരിട്ടത് പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിയുടെ പേരിലാണ്.
7. ചന്ദ്രയാനെ ഭൂമിയിൽ നിന്ന് ഉയർത്താനുപയോഗിക്കുന്ന റോക്കറ്റിൻ്റെ ലിഫ്റ്റ് ഓഫ് മാസ്സ് ( ഉയർന്നു തുടങ്ങുമ്പോഴുള്ള ദ്രവ്യമാനം)?
🅰️ 640000 kg
8. ചന്ദ്രയാൻ 2-ൽ ഉണ്ടായിരുന്നതും ചന്ദ്രയാൻ 3-ൽ ഇല്ലാത്തതുമായ ഘടകം?
🅰️ ഓർബിറ്റർ
9. ചന്ദ്രയാൻ വിക്ഷേപണം എവിടെ നിന്നാണ്?
🅰️ ശ്രീഹരിക്കോട്ട
10. ചന്ദ്രയാൻ 3 ന്റെ പ്രഖ്യാപിത ലക്ഷ്യത്തിൽ ഇതില്ല.
🅰️ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുക