സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽ മെഡിക്കൽ ഓഫിസർ ആകാം, 297 ഒഴിവുകൾ…

PSC

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിന്റെ (CAPF) മെഡിക്കൽ വിഭാഗത്തിൽ (ഗ്രൂപ്പ് എ) 297 ഒഴിവ്. സ്ത്രീകൾക്കും അവസരം. മാർച്ച് 16 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി:

∙മെഡിക്കൽ ഓഫിസർ (അസിസ്റ്റന്റ് കമാൻഡന്റ്): 107, ഈ തസ്തികയ്ക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് നിർദേശിക്കുന്ന യോഗ്യത+എംസിഐ/എൻഎംസി/സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ, 30.

∙സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ (ഡപ്യൂട്ടി കമാൻഡന്റ്): 185, ഈ തസ്തികയ്ക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് നിർദേശിക്കുന്ന യോഗ്യത+എംസിഐ/എൻഎംസി/സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ, 40.

∙സൂപ്പർ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ (സെക്കൻഡ് ഇൻ കമാൻഡ്): 5, എംബിബിഎസ്, സ്റ്റേറ്റ് മെഡിക്കൽ റജിസ്ട്രേഷൻ, ബന്ധപ്പെട്ട സ്പെഷ്യൽറ്റിയിൽ പിജി ഡിഗ്രി/ഡിപ്ലോമ, ഡിഎം/എംസിഎച്ച്, 3 വർഷ പരിചയം, എംസിഐ/എൻഎംസി/സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. 50.

അർഹർക്കു പ്രായത്തിൽ ഇളവ്. ശാരീരികയോഗ്യത: ഉയരം: പുരുഷന്മാർക്ക് 157.5 സെ.മീ, സ്ത്രീകൾക്കു 142 സെ.മീ

.നെഞ്ചളവ്: പുരുഷന്മാർക്ക് 77 സെ.മീ, വികസിപ്പിക്കുമ്പോൾ 82 സെ.മീ. തൂക്കം ഉയരത്തിന് ആനുപാതികം.ആനുപാതികം.

https://www.itbpolice.nic.in/