
പത്താം ക്ലാസ് യോഗ്യതയുണ്ടോ? സിആർപിഎഫിൽ കോൺസ്റ്റബിൾ ആകാം, 9223 ഒഴിവുകൾ
കേന്ദ്ര അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സിആർപിഎഫ്) 9223 കോൺസ്റ്റബിൾ (ടെക്നിക്കൽ/ട്രേഡ്സ്മാൻ) ഒഴിവ്. കേരളത്തിൽ 259 ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് ജയം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഈമാസം 27 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. www.crpf.gov.in. രാജ്യത്തെവിടെയും നിയമനം ലഭിക്കാം. ട്രേഡുകൾ: ∙പുരുഷന്മാർ: ഡ്രൈവർ, മോട്ടർ മെക്കാനിക് വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടെയ്‌ലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ,…