അറിയാം 2022ലെ നൊബേൽ ജേതാക്കളെ
![](https://kpsc.gotmenow.com/wp-content/uploads/2023/03/22.jpg)
സമാധാനം
1. ഏൽസ് ബിയാലിയാറ്റ്സ്കി
∙ബെലാറൂസിൽ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ, അഭിഭാഷകൻ.
∙1980 കളുടെ മധ്യത്തിൽ ബെലാറൂസിൽ ഉയർന്നുവന്ന ജനാധിപത്യ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളാണ് ബിയാലിയാറ്റ്സ്കി.
2. മെമ്മോറിയൽ
∙റഷ്യയിലെ മനുഷ്യാവകാശ സംഘടനയാണ് ‘മെമ്മോറിയൽ’.
∙ആരംഭം സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം 1987 ൽ.
∙റഷ്യയിൽ വിലക്ക് ലംഘിച്ചു പ്രവർത്തിക്കുന്ന ഏറ്റവും വലിയ മനുഷ്യാവകാശ സംഘടന.
3. സെന്റർ ഫോര്‍ സിവിൽ ലിബർട്ടീസ്
∙യുക്രെയ്നിലെ മനുഷ്യാവകാശ സംഘടനയാണ് ‘സെന്റർ ഫോർ സിവിൽ ലിബർട്ടീസ്’.
∙2007 ലാണു സെന്റർ ഫോർ സിവിൽ ലിബർട്ടീസ് സ്ഥാപിച്ചത്.
സാഹിത്യം
ആനി ഏർനോ
∙ഗർഭഛിദ്രാവകാശം പോലെയുള്ള മുഷ്യാവകാശ വിഷയങ്ങൾ തുറന്നെഴുതിയ ഫ്രഞ്ച് വനിത.
∙സാഹിത്യ നൊബേൽ നേടുന്ന ആദ്യ ഫ്രഞ്ച് എഴുത്തുകാരി.
∙ആദ്യ നോവല്‍ ‘ക്ലീൻഡ് ഔട്ട്’ (1974).
∙പ്രധാനകൃതികൾ – ‘എ മാന്‍സ് പ്ലേസ്’(1983), ‘എ വുമൺസ് സ്റ്റോറി’(1988), ‘ദി ഇയേഴ്സ്’ (2008).
വൈദ്യശാസ്ത്രം
സ്വാന്റെ പേബു
∙പാലിയോ ജീനോമിക്സ് (പ്രാചീന ജനിതക പഠനശാസ്ത്രം). പഠനശാഖയുെട സ്ഥാപകനായ സ്വീഡിഷ് ശാസ്ത്രജ്ഞൻ.
∙പുരസ്കാരം മനുഷ്യവംശത്തിന്റെ പരിണാമം, ആധുനിക മനുഷ്യനായ ഹോമോ സാപിയൻസ് അല്ലാതെയുള്ള, വംശനാശം വന്ന ആദിമ നരവിഭാഗങ്ങളുടെ ജനിതകവിവരശേഖരണം എന്നിവയിലെ നിർണായക സംഭാവനകൾക്ക്.
ഭൗതികശാസ്ത്രം
1. അലെയ്ൻ ആസ്പെകട്
2. ജോണ്‍ ക്ലോസർ
3. ആന്റൺ സൈലിഞ്ജർ
∙പുരസ്കാരം ക്വാണ്ടം എന്‍റ്റാംഗിൾമെന്റ് എന്ന പ്രതിഭാസം സംബന്ധിച്ച പരീക്ഷണങ്ങൾക്ക്.
∙ആസ്പെക്ട് ഫ്രാൻസിൽ നിന്ന്, ക്ലോസർ യുഎസിൽ നിന്ന്, സൈലിഞ്ജർ ഓസ്ട്രിയക്കാരൻ.
∙ഭാവി കംപ്യൂട്ടിങ് സാങ്കേതികവിദ്യകളിൽ വിപ്ലവമായേക്കാവുന്നതാണ് ക്വാണ്ടെ എൻറ്റാംഗിൾമെന്റ്.
രസതന്ത്രം
1. കാരലിൻ ബെർടോസി
2. മോർട്ടൻ മെൽഡൽ
3. കാൾ ബാരി ഷാർപ്‌ലസ്
∙പുരസ്കാരം തന്മാത്രകൾ കൂടിച്ചേർന്നു സങ്കീർണമായ രാസസംയുക്തങ്ങൾക്കു രൂപം നൽകുന്ന ക്ലിക്, ബയോ ഓർത്തോഗണൽ രസതന്ത്ര ശാഖ വികസിപ്പിച്ചതിന്.
∙ഷാർപ്‌ലസും ബെർടോസിയും യുഎസിൽ നിന്നുള്ളവരും മെൽഡൽ ഡെൻമാർക്കുകാരനുമാണ്.
∙കാൾ ബാരി ഷാർപ്‌ലസിന് ഇതു രണ്ടാം നൊബേൽ. ആദ്യ പുരസ്കാരം 2001 ൽ.
∙ഷാർപ്‌ലസ് 2 തവണ നൊബേൽ പുരസ്കാരം നേടുന്ന അഞ്ചാമത്തെ വ്യക്തി.
സാമ്പത്തികം
1. ബെൻ എസ്. ബേണാങ്കെ
2. ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്
3. ഫിലിപ് എച്ച്. ഡിബ്‌വിഗ്
∙പുരസ്കാരം ബാങ്കുകളും ധന പ്രതിസന്ധിയും എന്ന വിഷയത്തിലെ ഗവേഷണത്തിന്.
∙ബേണാങ്കെയും ഡയമണ്ടും ഡിബ്‌വിഗും യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്നവർ.
NOBEL FACTS
∙സ്വീഡിഷ് രസതന്ത്രജ്ഞൻ ആൽഫ്രഡ് നൊബേൽ ആണ് സമ്മാനം ഏർപ്പെടുത്തിയത്.
∙1895 ൽ ഏർപ്പെടുത്തിയ നൊബേൽ ആദ്യം സമ്മാനിച്ചത് 1901 ലാണ്.
∙സമാധാനം, സാഹിത്യം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ മേഖലകളിലെ മാനുഷിക പരിഗണനയുള്ള സംഭാവനകൾക്കാണു പുരസ്കാരം.
∙1968 ലാണു സാമ്പത്തികശാസ്ത്ര നൊബേൽ ഏർപ്പെടുത്തിയത്.
∙1969 ലാണു സാമ്പത്തികശാസ്ത്ര നൊബേൽ ആദ്യമായി ഏർപ്പെടുത്തിയത്.
∙നൊബേൽ സമ്മാനത്തുക ഒരു കോടി സ്വീഡിഷ് ക്രൗൺ (ഏകദേശം 8 കോടി രൂപ) ആണ്.
∙സമാധാനം ഒഴികെയുള്ള നൊബേല്‍ ജേതാക്കളെയെല്ലാം സ്വീഡനിലെ കമ്മിറ്റിയാണു തിരഞ്ഞെടുക്കുന്നത്.
∙സമാധാന നൊബേൽ ജേതാവിനെ നിശ്ചയിക്കുന്നത് നോർവീജിയൻ പാർലമെന്റിന്റെ അഞ്ചംഗ സമിതിയാണ്.
∙മൂവായിരത്തോളം പേരിൽ നിന്നു നാമനിർദേശം സ്വീകരിച്ച് മുന്നൂറോളം പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയാണു നൊബേൽ കമ്മിറ്റി പുരസ്കാരജേതാക്കളെ നിശ്ചയിക്കുക.
∙നൊബേലിനു നാമനിർദേശം ചെയ്യപ്പെടുന്നവരുടെ വിവരങ്ങൾ 50 വർഷത്തേക്കു പരസ്യമാക്കാറില്ല.
NOBEL NOTES
∙നൊബേൽ നേടിയ ആദ്യ സംഘടന – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ ലോ
∙ഏറ്റവും കൂടുതൽ നൊബേൽ നേടിയ രാജ്യം – യുഎസ്എ
∙നൊബേൽ നേടിയ ആദ്യ വനിത– മാഡം മേരി ക്യൂറി (1903)
∙ഇരട്ട നൊബേൽ നേടിയ വനിത – മാഡം മേരി ക്യൂറി (1903 ൽ ഊർജതന്ത്രം, 1911 ൽ രസതന്ത്രം)
∙രണ്ട് വ്യത്യസ്ത മേഖലകളിൽ പങ്കുവയ്ക്കപ്പെടാതെ നൊബേൽ നേടിയ ശാസ്ത്രജ്ഞൻ– ലിനസ് പോളിങ് (1954 ൽ രസതന്ത്രം, 1962 ൽ സമാധാനം)
∙ശാസ്ത്രത്തിൽ ഒരേ മേഖലയില്‍ ഇരട്ട നൊബേൽ നേടിയ ആദ്യ വ്യക്തി – ജോൺ ബാർഡീൻ (ഊർജതന്ത്രം 1956, 1972)
∙നൊബേൽ സമ്മാനം നേടിയ ആദ്യ ദമ്പതികൾ – മേരി ക്യൂറിയും പിയറി ക്യൂറിയും (1903 ൽ ഊർജതന്ത്രം)
∙നൊബേൽ ചരിത്രത്തിലെ അച്ഛനും മകളും – പിയറി ക്യൂറി (ഊർജതന്ത്രം, 1903), ഐറീൻ ജോലിയോ ക്യൂറി(രസതന്ത്രം, 1935)
∙നൊബേൽ സമ്മാനം നേടിയ അമ്മയും മകളും – മാഡം ക്യൂറി, ഐറീൻ ജോലിയോ ക്യൂറി
∙നൊബേൽ ഏറ്റുവാങ്ങിയ അച്ഛനും മകനും– വില്യം ഹെൻറി ബ്രാഗ്, വില്യം ലോറൻസ് ബ്രാഗ്(1915 ൽ ഊർജതന്ത്രം)
∙നൊബേലിലെ സഹോദരൻമാർ – ജാൻ ടീൻെബർഗൻ (1969 ൽ സാമ്പത്തികശാസ്ത്രം), നിക്കോളാസ് ടീൻബെർഗൻ (1973 ൽ വൈദ്യശാസ്ത്രം)
∙നൊബേൽ നേടുന്ന പ്രായം കുറഞ്ഞ വ്യക്തി – മലാല യൂസഫ്സായ് (17–ാം വയസ്സിൽ, സമാധാനം–2014)
∙നൊബേൽ നേടുന്ന പ്രായം കൂടിയ വ്യക്തി – ജോൺ ബി. ഗുഡ്ഇനഫ് (97–ാം വയസ്സിൽ, രസതന്ത്രം)