
കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 3
എസ്കോട്ട്: സംസ്ഥാനം ഊര്‍ജ്ജക്ഷമത കൈവരിക്കുന്നതിനും അതിലൂടെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതി (എസ്കോട്ട് എനര്‍ജി സേവിങ് കോ- ഓര്‍ഡിനേഷന്‍ ടീം). എന്റെ മരം : കേരള വിദ്യാഭ്യാസ വകൂപ്പും വനം വകുപ്പും സംയുക്തമായി നടത്തുന്ന വനവല്‍ക്കരണ പദ്ധതി. എന്റെ കൂട് : വഴിയോരങ്ങളില്‍ അലഞ്ഞുതിരിയുന്നവര്‍ക്ക് രാത്രി വിശ്രമസ്ഥലം ഒരുക്കുന്ന പദ്ധതിയാണ് ഇത്. സിസിടിവി നിരീക്ഷണമുള്ള ഇവിടെ ഭക്ഷണവും വസ്ത്രവും കുളിമുറിയും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌാകര്യങ്ങളുണ്ടാകും. ഐടി@സ്കുള് : വിദ്യാലയങ്ങളില്‍ വിവരസാങ്കേതികവിദ്യ അധിഷ്ഠിതമാക്കി അധ്യയനരീതി പുനരാവിഷ്കരിക്കാനായി…