
കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 2
ആലില പദ്ധതി : സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതി.വൃക്ഷത്തൈകള്‍ നട്ടു പരിപാലിക്കുന്നതിനുള്ള പദ്ധതിയാണിത്. ആശാഭവന്‍ : മനോരോഗ ചികിത്സയ്ക്കുശേഷം ഏറ്റെടുക്കാന്‍ ആളില്ലാത്തവരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം. ഇത്തരം ആറു സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും വനിതകള്‍ക്കായി പ്രത്യേക ആശാഭവനുകള്‍ പ്രവര്‍ത്തിക്കുന്നു. പുരുഷന്മാര്‍ക്കായി എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ആശാഭവനുകളുണ്ട്. ആശാകിരണം : സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാരുടെ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആശാകിരണം. ആശ്വാസകിരണ്‍: കിടപ്പു രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്ക്…