താപം PSC ചോദ്യോത്തരങ്ങൾ

psc questions

🆀 ഒരു പദാർത്ഥത്തിലെ എല്ലാ തൻമാത്രകളുടേയും ആകെ ഗതികോർജ്ജത്തിന്റെ അളവ് ആണ്…….?
🅰 താപം

🆀 താപത്തെക്കുറിച്ചുള്ള പഠനമാണ് …………?
🅰 തെർമോഡൈനാമിക്സ്

🆀 ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ് എന്താണ്?
🅰 ഊഷ്മാവ്

🆀 അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
🅰 ക്രയോജനിക്സ്

🆀 താപം ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയത്?
🅰 ജെയിംസ് പ്രെസ്കോട്ട് ജൂൾ

🆀 താപമളക്കുന്ന SI യൂണിറ്റ് എന്താണ്?
🅰 ജൂൾ

🆀 താപം അളക്കാൻ ഉപയോഗിക്കുന്ന മറ്റൊരു യൂണിറ്റ് എന്താണ്?
🅰 കലോറി

🆀 1 കലോറി എത്ര ജൂൾ
🅰 4.2 ജൂൾ

🆀 1 ഗ്രാം ജലത്തിന്റെ ഊഷ്മാവ് 1 OCഉയർത്താനാവശ്യമായ താപത്തിന്റെ അളവ് എത്ര?
🅰 1 കലോറി

🆀 ഊഷ്മാവ് അളക്കാനുപയോഗിക്കുന്ന യൂണിറ്റുകൾ ഏതൊക്കെ?
🅰 ഡിഗ്രി സെൽഷ്യസ്, കെൽവിൻ, ഫാരൻഹീറ്റ്

🆀 ഒരു പദാർത്ഥത്തിന്റെ ഊഷ്മാവ് കൃത്യമായി അളക്കാനുപയോഗിക്കുന്ന ഉപകരണം?
🅰 തെർമോമീറ്റർ

🆀 തെർമോമീറ്ററിൽ ദ്രാവകമായി ഉപയോഗിക്കുന്നത്?
🅰 മെർക്കുറി

🆀 ഐസ് ഉരുകുന്ന ഊഷ്മാവ്?
🅰 0°C (32°F)

🆀 ജലം തിളയ്ക്കുന്ന ഊഷ്മാവ്?
🅰 100°C (212°F)

🆀 സാധാരണ ശരീര ഊഷ്മാവ്?
🅰 36.90°C (37OC) അഥവാ 98.4OF അഥവാ 310 K

🆀 സെൽഷ്യസ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരിക്കലും ഒരേ മൂല്യം ഊഷ്മാവ് കാണിക്കാറില്ല
🆀 നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ?
🅰 കെൽവിൻ

🆀 സൂര്യന്റെ ഉപരിതല താപനില?
🅰 5500°C

🆀 സൂര്യന്റെ താപനില അറിയുവാനുള്ള ഉപകരണം?
🅰 പൈറോമീറ്റർ

🆀 ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?
🅰 കറുപ്പ്

🆀 താപം കടത്തിവിടുന്ന വസ്തുക്കൾ?
🅰 താപ ചാലകങ്ങൾ

🆀 താപം കടത്തിവിടാത്ത വസ്തുക്കൾ?
🅰 കുചാലകങ്ങൾ (ഇൻസുലേറ്ററുകൾ)

🆀 ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ്?
🅰 അബ്സല്യൂട്ട് സീറോ (കേവല പൂജ്യം)

🆀 കേവല പൂജ്യം എന്നാൽ?
🅰 -273.15°C

🆀 സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത്?
🅰 ആൻഡേഴ്സ് സെൽഷ്യസ്
0°C=32°F =273K
100°C =212°F =373 K

🆀 സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?
🅰 40

🆀 ഫാരൻ ഹീറ്റ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?
🅰 574.25

🆀 താപം പുറത്തുവിടുന്ന രാസപ്രവർത്തനം?
🅰 താപമോചക പ്രവർത്തനം

🆀 താപം ആഗിരണം ചെയ്യുന്ന പ്രവർത്തനം?
🅰 താപശോഷക പ്രവർത്തനം

🆀 ക്ലീനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത്?
🅰 സർ.തോമസ് ആൽബട്ട്

🆀 തെർമോമീറ്റർ കണ്ടുപിടിച്ചത്?
🅰 ഗലീലിയോ

🆀 മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത്?
🅰 ഫാരൻഹീറ്റ്

🆀 ഫാരൻഹീറ്റിനെ സെൽഷ്യസ് സ്കെയിലാക്കാൻ?
🅰 C = (F-32)x5/9

🆀 സെൽഷ്യസിനെ ഫാരൻഹീറ്റ് സ്കെയിലാക്കാൻ?
🅰 F=(cx9/5)+32

🆀 സെൽഷ്യസിനെ കെൽവിൻ സ്കെയിലാക്കാൻ?
🅰 K=C+273.15

🆀 കെൽവിനെ സെൽഷ്യസ് സ്കെയിലാക്കാൻ?
🅰 C=K-273.15

താപ പ്രസരണം കൂടുതൽ ചോദ്യങ്ങൾ

🆀 താപ പ്രസരണം നടക്കുന്നു മൂന്ന് രീതികൾ?
🅰 ചാലനം(Conduction)
🅰 സംവഹനം(Convection)
🅰 വികിരണം (Radiation)

🆀 തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം ,മൂലം താപം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന പ്രകിയ?
🅰 ചാലനം

🆀 ഖര പദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി?
🅰 ചാലനം

🆀 ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രസരണം രീതി?
🅰 സംവഹനം

🆀 കരക്കാറ്റിനും കടൽക്കാറ്റിനും കാരണം?
🅰 സംവഹനം

🆀 സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലെത്തുന്ന രീതി?
🅰 വികിരണം

🆀 ഒരു പദാർത്ഥത്തിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തനാവശ്യമായ താപം?
🅰 താപധാരിത

🆀 ഒരു മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രസരിക്കുന്ന രീതി?
🅰 വികിരണം

🆀 ചൂടാക്കുമ്പോൾ വസ്തുക്കൾ വികസിക്കുന്ന പ്രതിഭാസം?
🅰 താപീയവികാസം

🆀 പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ വികസിക്കുന്നു.തണുപ്പിക്കുമ്പോൾ സങ്കോചിക്കുന്നു.

🆀 ചൂടാക്കുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത്?
🅰 വാതകങ്ങൾ

🆀 ചൂടാക്കുമ്പോൾ ഏറ്റവും കുറഞ്ഞ തോതിൽ വികാസം സംഭവിക്കുന്നത്?
🅰 ഖരപദാർത്ഥങ്ങൾ

ചൂടാക്കുമ്പോൾ ദ്രാവകങ്ങൾ ഖര പദാർത്ഥങ്ങളെക്കാൾ കൂടുതൽ വികസിക്കുന്നു.

🆀 പദാർത്ഥങ്ങളുടെ താപീയവികാസം പരിഗണിച്ചിട്ടുള്ള വിവിധ സന്ദർഭങ്ങൾ ഏതൊക്കെ?

🅰 റെയിൽപ്പാളങ്ങൾക്കിടയിൽ വിടവ് ഇട്ടിരിക്കുന്നത്
🅰 കോൺക്രീറ്റ് പാലങ്ങൾക്ക് വിടവ് ഇട്ടിരിക്കുന്നത്
🅰 കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ വിടവ് ഇടുന്നത്.
🅰 കാളവണ്ടി ചക്രത്തിന് ഇരുമ്പ് പട്ട അടിച്ചിരിക്കുന്നത്