ബ്രിട്ടീഷ് ഇന്ത്യയിലെ കലാപങ്ങള്‍ – പ്രധാന വസ്തുതകൾ Part 5

മറ്റു കലാപങ്ങൾ
രാഷ്ട്രീയവും സാമൂഹ്യവും മതപരവുമായ കാരണങ്ങളാലും ബ്രിട്ടിഷുകാര്‍ക്കെതിരെ കലാപങ്ങള്‍ഉണ്ടായിട്ടുണ്ട്.
1. അഞ്ചുതെങ്ങ് കലാപം
1697-ലാണ് അഞ്ചുതെങ്ങ് കലാപം നടന്നത്. ആറ്റിങ്ങല്‍ റാണിയില്‍നിന്ന് അഞ്ചുതെങ്ങ് ലഭിച്ച ഇംഗ്ലീഷുകാര്‍ അവിടെ കോട്ട നിര്‍മിച്ചു. ബ്രിട്ടിഷുകാര്‍ക്കെതിരെ പ്രകോപിതരായ സ്ഥലവാസികള്‍ അവരുടെഫാക്ടറി ആക്രമിച്ചു.
2. ആറ്റിങ്ങല്‍ കലാപം
ബ്രിട്ടീഷ് അധികാരത്തിനെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമാണ് 1721-ലെ ആറ്റിങ്ങല്‍ കലാപം. ആറ്റിങ്ങല്‍ റാണിക്ക് നല്‍കാന്‍
സമ്മാനങ്ങളുമായി പോവുകയായിരുന്ന 140-ഓളം ഇംഗ്ലീഷുകാരെ നാട്ടുകാര്‍ ആക്രമിച്ച് വധിച്ചു.
3. കുക്ക ലഹള
- മതപരമായ കാരണങ്ങളാല്‍ നടന്ന 1871-ലെ കുക്ക ലഹളയുടെ കേന്ദ്രം പഞ്ചാബ് ആയിരുന്നു. ബാബാ രാംസിങ്ങായിരുന്നു കുക്ക പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍.
4. ഉപ്പുലഹള
- ബ്രിട്ടീഷുകാര്‍ക്കെതിരെ 1844-ല്‍ സൂററ്റിലാണ് ഉപ്പുലഹള നടന്നത്. ഉപ്പുനികുതി ബ്രിട്ടീഷുകാര്‍ 50 പൈസയില്‍നിന്ന് ഒരുരൂപയായി വര്‍ധിപ്പിച്ചതാണ് ലഹളയ്ക്ക് കാരണമായത്.