ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ – പി.എസ്.സി. ചോദ്യോത്തരങ്ങൾ 08

1. മിനിരത്ന കാറ്റഗറി-2 വിഭാഗത്തിലെ സ്ഥാപനങ്ങൾക്ക് ഉദാഹരണങ്ങളേവ?
എച്ച്.എം.ടി. (ഇന്‍റര്‍നാഷണല്‍) ലിമിറ്റഡ്, മെകോണ്‍ ലിമിറ്റഡ്, നാഷണല്‍ ഫിലിം ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍, ഫെറോസ്ക്രാപ് നിഗം ലിമിറ്റഡ്
2. നാഷണല്‍ മിനറല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്റെ ആസ്ഥാനമെവിടെ?
ഹൈദരാബാദ്
3. മധ്യപ്രദേശിലെ പന്ന ഖനി എന്തിന്റെ ലഭ്യതയ്ക്കാണ് പ്രസിദ്ധം?
വജ്രം
4. ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സിന്റെ ആസ്ഥാനമെവിടെ?
മുംബൈ
5. ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സിന്റെ കോര്‍പ്പറേറ്റ് റിസര്‍ച്ച് സെന്‍റര്‍ എവിടെയാണ്?
കൊല്ലം
6. ജാര്‍ഖണ്ഡിലെ ജാദുഗുഡ ഖനി ഏത് ധാതുവിനാണ് പ്രസിദ്ധം?
യുറേനിയം
7. അവസാനത്തെ മൂന്നുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ലാഭത്തിലെത്തിയ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നല്‍കുന്ന പദവിയേത്?
മിനിരത്ന കാറ്റഗറി2
8. ഇന്ത്യയിലെ മഹാരത്ന കമ്പനികാക്കി ഉദാഹരണങ്ങളേവ?
ഒ.എന്‍.ജി.സി., എന്‍.ടി.പി.സി., സെയില്‍, കോൾ ഇന്ത്യ ലിമിറ്റഡ്, എച്ച്.പി.സി.എല്‍.