ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ – പി.എസ്.സി. ചോദ്യോത്തരങ്ങൾ 07

പൊതുമേഖലാ സ്ഥാപനങ്ങൾ

1. ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സിന്റെ കോര്‍പ്പറേറ്റ്‌ റിസര്‍ച്ച്‌ സെന്‍റര്‍ എവിടെയാണ്‌?

കൊല്ലം

2. ജാര്‍ഖണ്ഡിലെ ജാദുഗുഡ ഖനി ഏത്‌ ധാതുവിനാണ്‌ പ്രസിദ്ധം?

യുറേനിയം

3. ജാര്‍ഖണ്ഡിലെ നര്‍വാഫര്‍ ഖനി ഏത്‌ ധാതുവുമായി ബന്ധപ്പെട്ട്‌ താണ്‌?

യുറേനിയം

4. തുടര്‍ച്ചയായ മൂന്ന്‌ വര്‍ഷങ്ങളില്‍ അറ്റ വാര്‍ഷിക ലാഭം 2,500 കോടി രൂപയിലേറെ നേടുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾക്ക്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പദവിയേത്‌?

മഹാരത്ന പദവി

5. അറ്റ വാര്‍ഷിക ലാഭം, അറ്റമൂല്യം, ആകെ ഉത്പാദനച്ചെലവ്‌ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ 100-ല്‍ 60 സ്‌കോർ നേടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ അനുവദിക്കുന്ന പദവിയേത്‌?

നവരത്ന പദവി

6. അവസാനത്തെ മൂന്നുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി 30 കോടി രൂപയോ അതിലധികമോ അറ്റ ലാഭം നേടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ നല്‍കുന്ന പദവിയേത്‌?

മിനിരത്ന കാറ്റഗറി1

7. അവസാനത്തെ മൂന്നുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ലാഭത്തിലെത്തിയ പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ നല്‍കുന്ന പദവിയേത്‌?

മിനിരത്ന കാറ്റഗറി2

8. ഇന്ത്യയിലെ മഹാരത്ന കമ്പനികാക്കി ഉദാഹരണങ്ങളേവ?

ഒ.എന്‍.ജി.സി., എന്‍.ടി.പി.സി., സെയില്‍, കോൾ ഇന്ത്യ ലിമിറ്റഡ്‌, എച്ച്‌.പി.സി.എല്‍.

9. ഇന്ത്യയിലെ നവരത്ന കമ്പനികൾക്ക്‌ ഉദാഹരണങ്ങളേവ?

ഭാരത്‌ ഇലക്ട്രോണിക്സ്‌ ലിമിറ്റഡ്‌, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ്‌ഇന്ത്യ, എന്‍ജിനീയേഴ്‌സ്‌ ഇന്ത്യ ലിമിറ്റഡ്‌, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ്‌, ഓയില്‍ ഇന്ത്യ ലിമിറ്റഡ്‌

10. മിനിരത്ന കാറ്റഗറി-1 വിഭാഗത്തിലെ കമ്പനികൾക്ക്‌ ഉദാഹരണങ്ങളേവ?

എയര്‍ പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ, ആന്‍ട്രിക്സ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌, ഭാരത്‌ ഡൈനാമിക്‌സ്‌ലിമിറ്റഡ്‌, കൊച്ചിന്‍ ഷിപ്യാഡ്‌ലിമിറ്റഡ്‌