ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ – പി.എസ്.സി. ചോദ്യോത്തരങ്ങൾ 06

പൊതുമേഖലാ സ്ഥാപനങ്ങൾ

1. ഇന്ത്യയിലെ ടെലിഗ്രാഫ്‌ സര്‍വീസ്‌ നിര്‍ത്തലാക്കിയതെന്ന്‌?

2013 ജൂലായ്‌ 15

2. ബി.എസ്‌.എന്‍.എലിന്റെ ആസ്ഥാനമെവിടെ?

ന്യുഡല്‍ഹി

3. വിവിധ സംസ്ഥാനങ്ങൾക്ക്‌ വന്‍തോതില്‍ വൈദ്യുതി വിതരണം ചെയ്യുന്നതിന്റെ ചുമതലയുള്ള സ്ഥാപനമേത്‌?

പവര്‍ ഗ്രിഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ഇന്ത്യ

4. 1989-ല്‍ സ്ഥാപിതമായ പവര്‍ ഗ്രിഡ്‌ കോര്‍പ്പറേഷന്റെ ആസ്ഥാനമെവിടെ?

ഹരിയാണയിലെ ഗുഡ്ഗാവ്‌

5. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്‌ അഥവാ സെയില്‍ സ്ഥാപിതമായ വര്‍ഷമേത്‌?

1973 ജനുവരി

6. സ്റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനമെവിടെ?

ന്യൂഡല്‍ഹി

7. 1959-ല്‍ നിലവില്‍ വന്ന ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ആസ്ഥാനമെവിടെ?

നോയിഡ

8. നാഷണല്‍ മിനറല്‍ ഡെവലപ്മെന്‍റ്‌ കോര്‍പ്പറേഷന്റെ ആസ്ഥാനമെവിടെ?

ഹൈദരാബാദ്‌

9. മധ്യപ്രദേശിലെ പന്ന ഖനി എന്തിന്റെ ലഭ്യതയ്ക്കാണ്‌ പ്രസിദ്ധം?

വജ്രം

10. ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സിന്റെ ആസ്ഥാനമെവിടെ?

മുംബൈ