ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ – പി.എസ്.സി. ചോദ്യോത്തരങ്ങൾ 03

1. ബൊണ്‍ഗൈഗോണ്‍ എണ്ണശുദ്ധീകരണശാല ഏത് സംസ്ഥാനത്താണ്?
അസം
2. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കീഴിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല ഏത്?
പാനിപ്പത്ത് റിഫൈനറി (ഹരിയാണ)
3. കൊയാലി എണ്ണശുദ്ധീകരണശാല ഏത് സംസ്ഥാനത്താണ്?
ഗുജറാത്ത്
4, നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍.ടി.പി.സി.) സ്ഥാപിതമായ വര്‍ഷമേത്?
-1975 നവംബര്‍
5. എന്‍.ടി.പി.സി.യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?
ന്യൂഡല്‍ഹി
6. എന്‍.ടി.പി.സി.യുടെ സിങ് രൗലി സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?
ഉത്തര്‍പ്രദേശ്
7. ഇന്ത്യയിലെ ഏറ്റവും വലിയ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത്?
വിന്ധ്യാചല്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍
8. ഏത് സംസ്ഥാനത്താണ് വിന്ധ്യാചല്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്?
മധ്യപ്രദേശ്
9. ഫറാക്ക സൂപ്പര്‍ തെര്‍മല്‍ പവര്‍സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?
പശ്ചിമബംഗാൾ
10. റിഹാന്ത് തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?
ഉത്തര്‍പ്രദേശ്