ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ – പി.എസ്.സി. ചോദ്യോത്തരങ്ങൾ 10

1. കോൾ ഇന്ത്യയ്ക്ക് കീഴിലുള്ള കമ്പനിയായ മഹാനദി കോൾഫീല്‍ഡ്സിന്റെ ആസ്ഥാനമെവിടെ?
ഒഡിഷയിലെ സാംബല്‍പ്പുര്‍
2. ബ്രിട്ടീഷ് ഭരണകാലത്ത് റംഗൂണ്‍ ഓയില്‍ & എക്സ്‌പ്ലോറേഷന്‍ കമ്പനി എന്ന പേരില്‍ അറിയപ്പെട്ട സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത്
ഭാരത് പെട്രോളിയം കോര്‍പ്പ റേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍)
3. ഭാരത് പെട്രോളിയത്തിന്റെ ആസ്ഥാനമെവിടെ?
മുംബൈ
4. ഇന്ത്യയില്‍ പൊതുമേഖലയിലുള്ള ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഏത്?
കൊച്ചി റിഫൈനറി
5. കൊച്ചി റിഫൈനറിയുടെ നിയന്ത്രണം ഏത് സ്ഥാപനത്തിനാണ്?
ഭാരത് പെട്രോളിയം
6. കൊച്ചി റിഫൈനറിസ്ഥിതിചെയ്യുന്നതെവിടെ?
അമ്പലമുകൾ
7. അവസാനത്തെ മൂന്നുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി 30 കോടി രൂപയോ അതിലധികമോ അറ്റ ലാഭം നേടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നല്‍കുന്ന പദവിയേത്?
മിനിരത്ന കാറ്റഗറി1
8. അവസാനത്തെ മൂന്നുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ലാഭത്തിലെത്തിയ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നല്‍കുന്ന പദവിയേത്?
മിനിരത്ന കാറ്റഗറി2
9. ഇന്ത്യയിലെ മഹാരത്ന കമ്പനികാക്കി ഉദാഹരണങ്ങളേവ?
ഒ.എന്‍.ജി.സി., എന്‍.ടി.പി.സി., സെയില്‍, കോൾ ഇന്ത്യ ലിമിറ്റഡ്, എച്ച്.പി.സി.എല്‍.
10. ഇന്ത്യയിലെ നവരത്ന കമ്പനികൾക്ക് ഉദാഹരണങ്ങളേവ?
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ്‌ഇന്ത്യ, എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ്, ഓയില്‍ ഇന്ത്യ ലിമിറ്റഡ്