കേരളവും പദ്ധതികളും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 8

കേരളവും പദ്ധതികളും

1. കോവിഡ്-19 മൂലം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി?
സഹായഹസ്തം

2. കുഷ്ഠരോഗ നിർമാർജനത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി?
എൽസ

3. കേരളത്തിലെ ടാക്സി ഉടമകളും തൊഴിലാളികളും ആരംഭിച്ച ഓൺലൈൻ ടാക്സി സർവീസ്?
കേര കാബ്സ് (First Started -Malappuram)

4. കേരള ഗവൺമെന്റ് യുവതി യുവാകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി?
എറൈസ് പദ്ധതി

5. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് തൊഴിൽ സാധ്യതകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
അതിജീവനം കേരളം

6. ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങൾക്ക് കൈത്താങ്ങായി കേരള പോലീസ് ആരംഭിച്ച പദ്ധതി?
പ്രശാന്തി

7. പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി?
ഇ-ക്യൂബ്

8. തൊഴിൽരഹിതരായ മുതിർന്ന പൗരന്മാർക്കായി ഗവൺമെന്റ് ആരംഭിക്കുന്ന സ്വയംതൊഴിൽ പദ്ധതി?
നവജീവൻ

9. വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ഉറപ്പാക്കാനും അവരെ കായിക മികവിലേക്ക് ഉയർത്താനും വേണ്ടി സ്കൂളുകളിൽ കേരള കായിക വകുപ്പ് ആരംഭിക്കുന്ന പദ്ധതി?
പ്ലേ ഫോർ ഹെൽത്ത്

10. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ പോഷക ആഹാരങ്ങൾ ഉൾക്കൊള്ളിച്ച് അങ്കണവാടികൾ നടപ്പാക്കുന്ന പദ്ധതി?
സ്മാർട്ട് ഡയറ്റ്