കേരളവും പദ്ധതികളും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 7

കേരളവും പദ്ധതികളും

1. കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലയുടെ പുനരുജ്ജീവനത്തിന് സംസ്ഥാന ഗവൺമെന്റ് ആവിഷ്കരിച്ച പദ്ധതി?
സുഭിക്ഷ കേരളം

2. സ്ത്രീകൾക്ക് ആദ്യ പ്രസവത്തിന് ധനസഹായം നൽകുന്ന പദ്ധതി?
മാതൃവന്ദന യോജന

3. വിവാഹ ധനസഹായ പദ്ധതി?
പ്രത്യാശ

4. കടലും തീരപ്രദേശവും മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതി?
ശുചിത്വ സാഗരം

5. വിധവകളുടെ പുനർവിവാഹത്തിനായി കേരള ഗവൺമെന്റ് ആരംഭിച്ച പദ്ധതി?

മംഗല്യ

6. സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികളുടെ ഉൽപാദനം ലക്ഷ്യമിടുന്ന പദ്ധതി?
ജീവനി

7. ഭിന്നശേഷിക്കാർക്കായി സംസ്ഥാന ഗവൺമെന്റ് നടപ്പാക്കുന്ന സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
അനാമയം

8. കേരളത്തിലെ കാഴ്ച പരിമിതമായ വിദ്യാർത്ഥികളുടെ വായന പ്രതിസന്ധിക്ക് പരിഹാരമായി SCERT ആരംഭിച്ച പദ്ധതി?
ശ്രുതിപാഠം

9. കേൾവി പരിമിതി നേരിടുന്നവർക്ക് ഡിജിറ്റൽ ഹിയറിങ് Aids വിതരണം ചെയ്യുന്ന കേരള ഗവൺമെന്റിന്റെ പദ്ധതി?
ശ്രവൺ

10. കോവിഡ്-19 മൂലം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി?
സഹായഹസ്തം