കേരളവും പദ്ധതികളും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 6

കേരളവും പദ്ധതികളും

1. ജന്മനാ ഹൃദ്രോഗങ്ങളുള്ള കുട്ടികൾക്ക് ചികിത്സാ സഹായം നൽകുന്ന സർക്കാർ പദ്ധതി?
ഹൃദ്യം

2. ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പുനരധിവാസ പദ്ധതി?
കൈവല്യ

3. കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി?
മൃതസഞ്ജീവനി

4. മൃതസഞ്ജീവനി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?
മോഹൻലാൽ

5. മെയ്ക്ക് ഇൻ കേരള പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?
മമ്മൂട്ടി

6. അവിവാഹിതരായ സ്ത്രീകൾക്ക് വരുമാനമാർഗ്ഗം കണ്ടെത്താനുള്ള സംസ്ഥാന ഗവൺമെന്റിന്റെ സ്വയംതൊഴിൽ വായ്പ്പാ പദ്ധതി?
ശരണ്യ

7. തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ 50000 പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി?
അതിജീവനം കേരളീയം

8. പട്ടികവർഗ്ഗക്കാരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനായി ആരംഭിച്ച പദ്ധതി?
ഹരിതരശ്മി

9. കേരളത്തെ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
വിമുക്തി

10. വിമുക്തി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?
സച്ചിൻ ടെൻഡുൽക്കർ