കേരളവും പദ്ധതികളും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 5

കേരളവും പദ്ധതികളും

1. വിഷരഹിതമായ മീൻ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നതിനായി മത്സ്യഫെഡിനു കീഴിൽ ആരംഭിച്ച പദ്ധതി?
ഫ്രഷ് മീൻ

2. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ആവശ്യാനുസരണം സ്റ്റഡി മെറ്റീരിയൽ തയ്യാറാക്കുന്നതിനായി ആരംഭിച്ച പദ്ധതി?
വൈറ്റ് ബോർഡ്

3. കോവിഡ് പ്രതിരോധത്തിന് നൂതന ആശയം സമർപ്പിക്കാൻ ഗവൺമെന്റ് ആരംഭിച്ച പദ്ധതി?
ബ്രേക്ക് കൊറോണ

4. ബാലവേല ചൂഷണത്തിനെതിരെ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതി?
ശരണ ബാല്യം

5. പ്രവാസികളുടെ പുനരധിവാസത്തിനായി കേരള ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതി?
ഡ്രീം കേരള

6. സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
മെഡിസെപ്പ്

7. അതിഥി തൊഴിലാളികൾക്കായി താമസ സൗകര്യം ഒരുക്കുന്ന പദ്ധതി?

അപ്നാഘർ

8. കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനും ആയി ആരംഭിക്കുന്ന പദ്ധതി?
സഹിതം

9. പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന ട്രാൻസ്ജെൻഡേഴ്സ് സഹായം നൽകുന്ന സർക്കാർ പദ്ധതി?
സഫലം

10. കേൾവി വൈകല്യമുള്ള കുട്ടികളിൽ സൗജന്യ കോക്ലിയാർ ശസ്ത്രക്രിയക്ക് സഹായം നൽകുന്ന പദ്ധതി?
ശ്രുതി തരംഗം