പഞ്ചായത്തി രാജ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 9

1. ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത് ?
- ഒളവണ്ണ
2. കേരളത്തിലെ ആദ്യ വ്യവഹാര വിമുക്ത നിയമസാക്ഷരസാക്ഷരതാ പഞ്ചായത്ത്?
- ചെറിയനാട്
3. കേരളത്തിലെ ആദ്യ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്?
- പോത്തുകൽ (മലപ്പുറം)
4. ജലത്തിന്റെ ഗുണമേന്മയുമായി ബന്ധപ്പെട്ട് വാട്ടര്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയ ജില്ലാ പഞ്ചായത്ത്?
- കുന്ദമംഗലം (കോഴിക്കോട്)
5. പഞ്ചായത്തീരാജ് നിയമമനുസരിച്ച് ഗ്രാമസഭയില്‍ അദ്ധ്യക്ഷത വഹിക്കുന്നതാര്?
- പഞ്ചായത്ത് പ്രസിഡന്‍റ്
6. സാമ്പത്തിക സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്?
- മങ്കര (പാലക്കാട്)
7. “നിര്‍മല്‍” പുരസ്കാരം നേടിയ കേരളത്തിലെആദ്യ ഗ്രാമ പഞ്ചായത്ത്?
- പീലിക്കോട് (കാസര്‍കോട്)
8. ഏറ്റവും കുറവ്ഗ്രാമപഞ്ചായത്തുകളുള്ള ജില്ല?
- വയനാട്
9. ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്ള കേരളത്തിലെ ജില്ല?
- മലപ്പുറം
10. കേരളത്തിലെ ആദ്യ സമ്പൂര്‍ണ ഭൗമ വിവരശേഖരണ പഞ്ചായത്ത് ഏത്?
- മാണിക്കല്‍ (തിരുവനന്തപുരം)