പഞ്ചായത്തി രാജ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 4

പഞ്ചായത്തി രാജ്

1. കേരളത്തില്‍ അധികാര വികേന്ദ്രീകരണത്തെക്കുറിച്ച്‌ പഠിക്കാന്‍ നിയമിക്കപ്പെട്ട കമ്മിറ്റി?

  • സെന്‍ കമ്മിറ്റി

2. ഇന്ത്യയില്‍ ത്രിതല പഞ്ചായത്ത്‌ നിയമം നിലവില്‍ വന്നതെന്ന്‌?

  • 1993 ഏപ്രില്‍ 24

3. പഞ്ചായത്തിരാജ്‌ ആദ്യം നടപ്പാക്കിയ സംസ്ഥാനം?

  • രാജസ്ഥാന്‍

4. ഭരദണഘടനാപദവി ലഭിച്ചശേഷം ത്രിതല പഞ്ചായത്ത്‌ നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം?

  • മധ്യപ്രദേശ്‌

5. പഞ്ചായത്തീരാജ്‌ സംവിധാനം നിലവില്‍ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനവും ആദ്യദക്ഷിണേന്ത്യന്‍ സംസ്ഥാനവും ———— ആണ്‌;

  • ആന്ധ്രാപ്രദേശ്‌

6. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം?

  • 50%

7. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി?

  • 5 വര്‍ഷം

8. ത്രിതല പഞ്ചായത്ത്‌ നിയമം ഇന്ത്യയില്‍ നിലവില്‍ വന്നത്‌ ഏത്‌ ഗവൺമെന്റിന്റെ കാലത്താണ്‌?

  • പി.വി. നരസിംഫറാവു

9. നഗരപാലികാ നിയമം നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി?

  • 74

10. ഭരണഘടനയുടെ ഏത്‌ പാര്‍ട്ടിലാണ്‌ പഞ്ചായത്തിരാജ്‌ വിഷയം ഉള്‍പ്പെടുത്തിയത്‌

  • IX