പഞ്ചായത്തി രാജ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 2

പഞ്ചായത്തി രാജ്

1. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ വീട്ടില്‍ ശൌചാലയം വേണമെന്ന്‌ നിയമമുള്ള സംസ്ഥാനം?

  • ബിഹാര്‍

2. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക്‌ വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?

  • രാജസ്ഥാന്‍

3. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യണമെന്നത്‌ നിയമം മൂലം നിര്‍ബന്ധമാക്കിയിരുന്ന ആദ്യ സംസ്ഥാനം?

  • ഗുജറാത്ത്‌

4. പഞ്ചായത്തിരാജ്‌ എന്ന പദം ആദ്യം ഉപയോഗിച്ചതാര്‌?

  • നെഹ്രു

5. ഗ്രാമസ്വരാജ്‌ എന്ന പദം ആദ്യം ഉപയോഗിച്ചതാര്‌?

  • ഗാന്ധിജി

6. ഇന്ത്യന്‍ പഞ്ചായത്തിരാജിന്റെ പിതാവാര്‌?

  • ബല്‍വന്ത്‌ റായ്‌ മേത്ത

7. പഞ്ചായത്ത്‌ ദിനമായി ആചരിക്കുന്നതെന്ന്‌?

  • ഏപ്രില്‍ 24

8. ത്രിതല പഞ്ചായത്തിന്റെ അടിത്തറ എന്നറിയപ്പെടുന്നത്‌?

  • ഗ്രാമസഭ

9. ഏത്‌ കമ്മിറ്റിയാണ്‌ സ്വതന്ത്രഭാരതത്തില്‍ പഞ്ചായത്തിരാജിനെക്കുറിച്ച്‌ ആദ്യം പഠിച്ചത്‌?

  • ബല്‍വന്ത്‌ റായ്‌ മേത്ത.

10. ഇന്ത്യയില്‍ ത്രിതല പഞ്ചായത്തുകള്‍ രൂപവത്കരിച്ച്‌ ഭരണഘടനാ പദവി നല്‍കാന്‍ ശൂപാര്‍ശ ചെയ്ത കമ്മിറ്റി?

  • എല്‍.എം. സിങ്‌വി