പഞ്ചായത്തി രാജ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 1

പഞ്ചായത്തി രാജ്

1. പഞ്ചായത്ത് രാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം:

  • ഗ്രാമസഭ

2. ഗ്രാമസഭ വിളിച്ചുകൂട്ടുന്നത് :

  • വാർഡ് മെമ്പർ

3. ഗ്രാമസഭയുടെ അധ്യക്ഷൻ :

  • പഞ്ചായത്ത് പ്രസിഡൻറ്

4. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് :

  • റിപ്പൺ പ്രഭു

5. പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് :

  • ജവാഹർലാൽ നെഹ്‌റു

6. ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് :

  • മഹാത്മാ ഗാന്ധി

7. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് :

  • എം എൻ റോയ്

8. പഞ്ചായത്ത് രാജ് നിലവിൽ വന്ന രണ്ടാമത്തെ സംസ്ഥാനവും ദക്ഷിണ ഇന്ത്യയിലെ ആദ്യ സംസ്ഥാനവും ഏത് :

  • ആന്ധ്രപ്രദേശ് (1959)

9. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം:

  • രാജസ്ഥാൻ (1959 നാഗൂർ ജില്ലയിൽ ജവാഹർലാൽ നെഹ്‌റു)

10. പഞ്ചായത്ത് രാജ് നിയമം പാസാക്കിയ പ്രധാനമന്ത്രി :

  • നരസിംഹറാവു