Mahatma Gandhi Questions And Answers

∎ ഗാന്ധിജി ജനിച്ചവർഷം?
🅰️ 1869 ഒക്ടോബർ 2
∎ ഇന്ത്യയുടെ രാഷ്ട്രപിതാവ്?
🅰️ ഗാന്ധിജി
∎ ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?
🅰️ ഗോഖലെ
∎ ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി?
🅰️ നെഹ്റു
∎ ഗാന്ധിജിയുടെ ആത്മീയ ഗുരു ആരാണ്?
🅰️ ലിയോ ടോൾസ്റ്റോയ്
∎ ഗാന്ധിജിയുടെ ആത്മീയ പിൻഗാമി ആരാണ്?
🅰️ വിനോബഭാവെ
∎ ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്?
🅰️ രാജഗോപാലാചാരി
∎ ഗാന്ധിജിയുടെ രാഷ്ട്രീയ എതിരാളി എന്നറിയപ്പെടുന്നത്?
🅰️ മുഹമ്മദലി ജിന്ന
∎ ഗാന്ധിജിയുടെ പ്രധാന ശിഷ്യർ?
🅰️ മീരാബെൻ സരളബെൻ
∎ ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി ആരായിരുന്നു?
🅰️ മഹാദേവദേശായി
∎ ഗാന്ധിജി ജനിച്ചത് എവിടെ?
🅰️ ഗുജറാത്തിലെ പോർബന്തറിൽ
∎ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോയ വർഷം?
🅰️ 1893
∎ ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി ആരംഭിച്ച സംഘടന?
🅰️ നേറ്റാൽ ഇന്ത്യൻ കോൺഗ്രസ് 1894
∎ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം ഏതാണ്?
🅰️ ഇന്ത്യൻ ഒപ്പീനിയൻ
∎ ഇന്ത്യൻ ഒപ്പീനിയൻ ആരംഭിച്ച വർഷം?
🅰️ 1903
∎ വർണവിവേചനത്തിന് പേരിൽ ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ ഏതാണ്?
🅰️ Pietermaritzburg റെയിൽവേ സ്റ്റേഷൻ
∎ ഗാന്ധിജി ജോഹന്നാസ് ബർഗിൽ സ്ഥാപിച്ച ആശ്രമത്തിൻ്റെ പേര്?
🅰️ ടോൾസ്റ്റോയ് ഫാം
∎ ഗാന്ധിജി സ്ഥാപിച്ച സ്ഥാപനം ഏതാണ്?
🅰️ ഫിനിക്സ് സെറ്റിൽമെൻറ്
∎ ദക്ഷിണാഫ്രിക്കയിൽനിന്ന് ഗാന്ധിജി ഇന്ത്യയിലെത്തിയ വർഷം?
🅰️ 1915 ജനുവരി 9
∎ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം?
🅰️ 1906 ദക്ഷിണാഫ്രിക്കയിൽ
∎ ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം?
🅰️ ചമ്പാരൻ സത്യാഗ്രഹം
∎ ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം?
🅰️ 1917
∎ ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ നിരാഹാര സമരം?
🅰️ അഹമ്മദാബാദ് മിൽ തൊഴിലാളി സമരം
∎ അഹമ്മദാബാദ് മിൽ തൊഴിലാളി സമരം നടന്ന വർഷം?
🅰️ 1918
∎ ഗാന്ധിജി ഇന്ത്യയിൽ മുഴുവൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങാൻ കാരണമായ സമരം?
🅰️ റൗലറ്റ് സത്യാഗ്രഹം
∎ പ്രവാസി ഭാരതീയ ദിനം?
🅰️ ജനവരി 9
∎ ഗാന്ധിജിയുടെ ശിഷ്യയായ ബ്രിട്ടീഷ് വനിത?
🅰️ മീരാബെൻ
∎ മീരാബെന്നിൻ്റെ യഥാർത്ഥ പേരെന്താണ്?
🅰️ മെഡലിൻ സ്ലെയ്ഡ്
∎ ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച അൺഡു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥത്തിൻറെ കർത്താവ് ആരാണ്?
🅰️ ജോൺ റസ്കിൻ
∎ അഹമ്മദാബാദിലെ സബർമതി ആശ്രമം സ്ഥാപിച്ചത് എപ്പോഴാണ്?
🅰️ 1917
∎ 1940ൽ ഗാന്ധിജി ആരംഭിച്ച സമരം?
🅰️ വ്യക്തി സത്യാഗ്രഹം
∎ വ്യക്തി സത്യാഗ്രഹത്തിന് രണ്ടാമതായി തെരഞ്ഞെടുത്ത നേതാവ്?
🅰️ നെഹ്റു
∎ വ്യക്തി സത്യാഗ്രഹത്തിന് ആദ്യം തെരഞ്ഞെടുത്തത് ആരെയാണ്?
🅰️ വിനോബാ ഭാവേ
∎ ഗാന്ധിജി ഇന്ത്യയിൽ വെച്ച് ആരംഭിച്ച രണ്ട് പ്രധാന പത്രങ്ങൾ?
🅰️ നവജീവൻ , യങ് ഇന്ത്യ
∎ യങ് ഇന്ത്യ ഏത് ഭാഷയിലാണ് അച്ചടിച്ചിരുന്നത്?
🅰️ ഇംഗ്ലീഷ്
∎ നവജീവൻ ഏതുഭാഷയിൽ ആയിരുന്ന ആച്ചടിച്ചിരുന്നത്?
🅰️ ഗുജറാത്തി
∎ വ്യക്തി സത്യാഗ്രഹത്തിനു വേണ്ടി കേരളത്തിൽ നിന്ന് ആദ്യം തെരഞ്ഞെടുത്ത വ്യക്തി?
🅰️ കേളപ്പൻ
∎ ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി ഏതായിരുന്നു?
🅰️ വാർദാ പദ്ധതി 1937
∎ ഗാന്ധിജിയെ അവസാനമായി തടവിൽ പാർപ്പിച്ചത് ഏത് ജയിലിലാണ്?
🅰️ ആഗ ഖാൻ കൊട്ടാരം
∎ ഗാന്ധിജി വിനായക ഗോഡ്സെയാൽ വെടിയേറ്റ വർഷം?
🅰️ 1948 ജനുവരി 30
∎ എൻറെ ഗുരുനാഥൻ എന്ന കവിത ആരെ കുറിച്ച് എഴുതിയത് ആണ്?
🅰️ ഗാന്ധിജിയെക്കുറിച്ച്
∎ പ്രയത്നശീലർ ഒരിക്കലും അശക്തർ ആവുകയില്ല ഈ വാക്കുകൾ ആരുടെയാണ്?
🅰️ ഗാന്ധിജി
∎ ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് ആരുടെ വാക്കുകളാണ്?
🅰️ ഗാന്ധിജി
∎ ഗാന്ധിജി എത്ര തവണയാണ് കേരളത്തിൽ വന്നിട്ടുള്ളത്?
🅰️ അഞ്ചുതവണ
∎ ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയത്?
🅰️ 1920
∎ 1920ൽ ഗാന്ധിജി കേരളത്തിൽ വന്നിറങ്ങിയ സ്ഥലം?
🅰️ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ
∎ ഗാന്ധിജി കേരളത്തിൽ രണ്ടാമത് എത്തിയ വർഷം?
🅰️ 1925 വൈക്കം സത്യാഗ്രഹത്തിന് ഭാഗമായി ആയിരുന്നു രണ്ടാമത് ഗാന്ധിജി കേരളത്തിൽ വന്നത്
∎ രണ്ടാമത്തെ ഗാന്ധിജിയുടെ കേരള സന്ദർശനത്തിലായിരുന്നു ശ്രീനാരായണഗുരുവിനെയും റാണി സേതുലക്ഷ്മി എന്നിവരെ ഗുരു സന്ദർശിച്ചത്
∎ മൂന്നാമത്തെ സന്ദർശനത്തിനായി ഗാന്ധിജി കേരളത്തിൽ എത്തിയ വർഷം?
🅰️ 1927
∎ ഗാന്ധിജി നാലാമതായി കേരളത്തിൽ എത്തിയ വർഷം?
🅰️ 1934 ഹരിജൻ ഫണ്ട് ശേഖരണം
∎ നാലാമത്തെ സന്ദർശനവേളയിൽ ഗാന്ധിജിക്ക് ആഭരണങ്ങൾ സംഭാവന ചെയ്തത് ആരായിരുന്നു?
🅰️ ∎ കൗമുദി ടീച്ചർ
ഗാന്ധിജിയുടെ അഞ്ചാം കേരള സന്ദർശനം നടന്ന വർഷം?
🅰️ 1937 ജനുവരി 12
∎ ക്ഷേത്രപ്രവേശന വിളംബരത്തെ പശ്ചാത്തലത്തിൽ ഗാന്ധിജി കേരളത്തിലെത്തിയ വർഷം
🅰️ 1937
∎ ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച യാത്രയായിരുന്നു?
🅰️ അഞ്ചാമത്തെ കേരളസന്ദർശനം
∎ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ ആരുടെ ആത്മകഥയാണ്?
🅰️ ഗാന്ധിജി
∎ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ ഏത് ഭാഷയിലാണ് എഴുതിയത്?
🅰️ ഗുജറാത്തി
∎ എവിടെ വച്ചാണ് ഗാന്ധിജി ആത്മകഥ എഴുതിയത്?
🅰️ യെർവാദ ജയിലിൽ വെച്ച്
∎ ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ് ആരായിരുന്നു?
🅰️ romain rolland
∎ ഗാന്ധിജിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പ്രാർത്ഥനാഗീതം?
🅰️ വൈഷ്ണവ ജനതോ
∎ വൈഷ്ണവ ജനതോ എന്ന പ്രാർത്ഥന ഗീതം എഴുതിയത്?
🅰️ ഭഗത് നരസിംഹ മേത്ത